നഗരം തൊടാതെ കോഴിക്കോട് കടക്കാം, സിഗ്നല്‍ ഫ്രീ മലപ്പുറം - കുതിക്കുന്നു NH66 | പണിതീരുന്ന പാത 02

ഫോട്ടോ: സാജന്‍ വി നമ്പ്യാര്‍, ഗ്രാഫിക്സ്: ദിലീപ് ടി.ജി
ഫോട്ടോ: സാജന്‍ വി നമ്പ്യാര്‍, ഗ്രാഫിക്സ്: ദിലീപ് ടി.ജി

ഗരം തൊടാതെ, കുരുക്കില്‍ കുരുങ്ങാതെ ചീറിപ്പായാനായി കോഴിക്കോട്ട് ദേശീയപാത 66 ഒരുങ്ങുമ്പോള്‍ കാത്തുനില്‍പ്പിന്റെ മടുപ്പിനോട് വിട പറയാനുള്ള അവസാന തയ്യാറെടുപ്പിലാണ് മലപ്പുറം. ആളെക്കൊല്ലി വളവുകളും വയലോരങ്ങളും കുന്നുകളുമെല്ലാം വികസനത്തിന് വേണ്ടി തല കുനിച്ചപ്പോള്‍ പുതിയൊരു 'കേരളയാത്ര ' തന്നെയാണ് രൂപപ്പെട്ടു വരുന്നത്. കോഴിക്കോട് ജില്ലയില്‍ ദേശീയപാത വികസന പ്രവൃത്തികള്‍ 2023 ജൂണ്‍ 30 വരെ 43%  പൂര്‍ത്തിയായതായാണ് കണക്കുകള്‍. മലപ്പുറത്ത്  63.6 ശതമാനവും പൂര്‍ത്തിയാക്കി. എന്‍.എച്ച്. 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാസര്‍കോട്, കണ്ണൂര്‍ ജില്ലകളായിരുന്നു പണിതീരുന്ന പാത പരമ്പര കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തതെങ്കില്‍ രണ്ടാം ഭാഗം കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെയാണ്.

അണ്ടര്‍ പാസുകള്‍, സര്‍വീസ് റോഡ്, ഓവുചാല്‍, വെള്ളക്കെട്ട്, ബസ്-ഓട്ടോ സ്റ്റാന്റ് തുടങ്ങി പൊതുജനങ്ങള്‍ക്കുമുണ്ട് ഏറെ പരാതികള്‍. ആശങ്കകളേറെയുണ്ടെങ്കിലും കുറച്ച് പ്രയാസങ്ങളില്ലാതെ നാട്ടില്‍ വികസനം നടക്കുമോ എന്നാണ് ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. വികസനത്തിനൊപ്പം തന്നെ നാട്ടുകാരുടെ ഈ ആശങ്കകളും പരിഹരിക്കപ്പെടേണ്ടതുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം തുടരുമ്പോള്‍ സ്വപ്‌നപാതയിലൂടെ പറക്കാന്‍ കേരളത്തിന് ഇനി ഏറെ കാത്തിരിക്കേണ്ടി വരില്ല. 

Content Highlights: National Highway Development in Malappuram Thrissur Ernakulam Districts

Continue reading