സൗന്ദര്യത്തിന്റെ, മാദകത്വത്തിന്റെ പര്യായം, ലൈംഗിക വഞ്ചനയുടെ കൊടുമുടി; മാതാ ഹരിയെന്ന ചാരവനിത

സാറ ദാസ് ഗുപ്ത എന്ന പാക് 'ചാരസുന്ദരി'യാണ് പ്രദീപ് കുരുല്‍ക്കര്‍ എന്ന പ്രതിരോധ ശാസ്ത്രജ്ഞനെ വശീകരിച്ച് വലയിലാക്കി ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയത്. ഇന്ത്യയുടെ മിസൈല്‍, ഡ്രോണ്‍, റോബോട്ടിക്‌സ് പദ്ധതികള്‍ എന്നിവ സംബന്ധിച്ച തന്ത്രപ്രധാന വിവരങ്ങള്‍ പാക് വനിതയ്ക്ക് ചോര്‍ത്തി നല്‍കിയതായാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.
സാറാ ദാസ് ഒരു കള്ളപ്പേരാണ്. യഥാർഥ വ്യക്തി ഇപ്പോഴും തിരശ്ശീലയ്ക്ക് പിറകിലാണ്. രാഷ്ട്രീയത്തിനും രാഷ്ട്രതന്ത്രത്തിനും വേണ്ടിയുള്ള ചാരവൃത്തിയുടെ ചരിത്രത്തിൽ സാറാ ദാസ് ആദ്യത്തെ പേരല്ല. മാദകത്വവും തുളുമ്പുന്ന മേനിയഴകും കൊണ്ട് ഉദ്യോഗസ്ഥരേയും സൈനികരേയും പാവാടച്ചരടിൽ കോർത്ത് ഇംഗിതത്തിന് തുള്ളിച്ച ചാരസുന്ദരിമാർ യഥേഷ്ടമുണ്ട് ചരിത്രത്തിൽ. അങ്ങനെ മറക്കാനാവാത്ത ഒരാളാണ് മാര്‍ഗരീറ്റാ ടെര്‍ടൂഡിയാ സെല്ല. ആ പേരിൽ പക്ഷേ, അവർ അജ്ഞാതയാണ്. മാതാ ഹരി എന്നാണ് അവർക്ക് പ്രശസ്തി. അത്രയ്ക്കും സംഭവബഹുലമായിരുന്നു മാതാ ഹരിയുടെ ദുരിതജീവിതവും വേഷപ്പകർച്ചയും.
Content Highlights: who is Mata Hari, the 'greatest woman spy of the century'