പോപ്പി വസന്തത്തിന് അറുതിവരുത്തി താലിബാൻ; പതിയിരിക്കുന്നത് അതിലും വലിയ അപകടമോ?

അഫ്ഗാനിസ്താൻ താഴ്‌വരകളിൽ ഇപ്പോഴും കറപ്പുചെടികൾ പൂക്കുന്നുണ്ട്. ചുവപ്പും വെള്ളയും പിങ്കും നിറത്തിൽ മനോഹരമായ പൂക്കൾ വിടർത്തുന്ന ഒപിയം പോപ്പി. പക്ഷേ, മുമ്പത്തെപോലെ സമൃദ്ധമല്ല. കറപ്പിന്റെ സുവർണകാലത്തിന് താത്കാലികമെങ്കിലും ഇടവേള വന്നിരിക്കുന്നു. ഹെറോയിന്റെ പ്രധാന അസംസ്കൃത വസ്തുവായ കറപ്പ് ഒളിയും മറയുമില്ലാതെ തുറന്ന പാടങ്ങളിൽ കൃഷി ചെയ്തുപോന്നവരാണ് അഫ്ഗാനികൾ. ഭക്ഷ്യവിളകളേക്കാൾ കറപ്പെന്ന നാണ്യവിളയെ മുറുകെപ്പിടിച്ചവർ. ഭീകരപ്രവർത്തനങ്ങൾക്ക് പണമുണ്ടാക്കാൻ താലിബാനും കറപ്പുപാടങ്ങൾ നട്ടുവളർത്തിയിരുന്നു. അഫ്ഗാൻ മണ്ണിൽ പല കാലങ്ങളിൽ കറപ്പ് വേരിറക്കിയ കഥയിലൂടെ...
അഫ്ഗാന്റെ കറപ്പുചരിത്രം
Content Highlights: Taliban's war on drugs - opium poppy crops slashed