ഇന്ദിരയോട് കൊമ്പുകോര്‍ത്ത നിക്‌സന്റെ വിശ്വസ്തന്‍; 100-ാം വയസ്സില്‍ കിസിഞ്ജര്‍ വിടവാങ്ങുമ്പോള്‍...

നയതന്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയ തത്വചിന്തകന്‍ എന്നിങ്ങനെ പല വിശേഷണങ്ങളുള്ള യു.എസ്. മുന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ഹെന്റി എ. കിസിഞ്ജര്‍ 100-ാം വയസ്സിലാണ് വിടവാങ്ങുന്നത്. അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്‍പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിസിഞ്ജര്‍, ധാര്‍മികാശയങ്ങള്‍ക്കുപരിയായി പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവ് എന്നാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ രണ്ടു പ്രസിഡന്റുമാര്‍ക്ക് കീഴിലില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹത്തെ, ഒരുവിഭാഗം നയതന്ത്രജ്ഞതയുടെ സമാനതകളില്ലാത്ത ഒരേയൊരു രാജാവായി ചിത്രീകരിക്കുമ്പോള്‍, തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ജീവനറ്റുവീണ ശരീരങ്ങളുടെ ചോരപ്പാടുള്ള കൈകളുടെ ഉടമയെന്ന് മറ്റൊരു വിഭാഗം കുറ്റപ്പെടുത്തുന്നു.
ജര്‍മനി മുതല്‍ വൈറ്റ് ഹൗസ് വരെ
Content Highlights: Henry Kissinger American Diplomat Dies At 100