യുക്രൈനില്‍ പഠിക്കാത്ത യുദ്ധപാഠം; ചൈന-തയ്‌വാന്‍ രാഷ്ട്രീയം അന്നുമുതല്‍ ഇന്നുവരെ

ഷി ജിന്‍ പിങ്, സായ് ഇങ് വെന്‍ർ| Getty Images
ഷി ജിന്‍ പിങ്, സായ് ഇങ് വെന്‍ർ| Getty Images

ഏഴു പതിറ്റാണ്ടിലേറെയുള്ള തര്‍ക്കത്തിന്റെ രാഷ്ട്രീയമുണ്ട് ചൈനയ്ക്കും തയ്‌വാനും പറയാന്‍. ചൈനയിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് 1949-ല്‍ കുമിന്താങ്ങുകള്‍ തയ്‌വാനിലേക്ക് നടത്തിയ പലായനം മുതല്‍ തുടങ്ങുന്നു ഈ സങ്കീര്‍ണ രാഷ്ട്രീയം. തയ്‌വാന് സ്വന്തമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനയും സര്‍ക്കാരുമുണ്ടെങ്കിലും ഇതിനെ അംഗീകരിക്കാന്‍ ചൈന തയ്യാറാവുന്നില്ല എന്നതാണ് പ്രശ്‌നം.

തയ്‌വാന്‍ തങ്ങളുടേതെന്നു ചൈനയും തങ്ങള്‍ പരമാധികാര രാഷ്ട്രമെന്ന് തയ്‌വാനും പ്രഖ്യാപനം നടത്തിയിട്ട് കാലമേറെയായെങ്കിലും കാര്യങ്ങളിപ്പോള്‍ അതിരുവിടുകയാണ്. അസ്വാരസ്യങ്ങളും പ്രകോപനങ്ങളും തുടര്‍ക്കഥയായി യുദ്ധമുനമ്പിലാണ് രാജ്യങ്ങള്‍. പല കാരണങ്ങള്‍ പറഞ്ഞ് തയ്‌വാന്‍ പ്രതിരോധമേഖലകളില്‍ ചൈന തുടര്‍ച്ചയായി സൈനികാഭ്യാസവും ആയുധ പരിശീലനം നടത്തുന്നു, യുദ്ധസാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. പക്ഷെ, അമേരിക്ക നല്‍കുന്ന അചഞ്ചലമായ പിന്തുണയുടെ ആത്മവിശ്വാസത്തിലാണ് തയ്‌വാന്‍.

Content Highlights: china taiwan conflict

Continue reading