ഇപ്പോൾ മക്കൾ രാഷ്ട്രീയം പ്രശ്നമല്ല, എനിക്ക് കരുണാകരന്റെ മകളെന്ന ലേബൽ ദോഷമായിരുന്നു | അച്ഛനിലേക്ക്‌

#ബിജു രാഘവന്‍
കെ.കരുണാകരനും പത്മജ വേണുഗോപാലും
കെ.കരുണാകരനും പത്മജ വേണുഗോപാലും

ലീഡറെ മിസ്സ് ചെയ്യുന്നു എന്നുപറഞ്ഞ് പലരും എനിക്കിപ്പോള്‍ മെസ്സേജ് അയക്കാറുണ്ട്. ലീഡര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നൊക്കെ പറഞ്ഞ് അച്ഛന്റെ ഫോട്ടോ വെച്ചുള്ള വാട്സാപ്പ് മെസ്സേജുകള്‍ കാണുമ്പോള്‍ എനിക്ക് തോന്നാറുണ്ട് ഞങ്ങളെക്കാളും അച്ഛനെ സ്നേഹിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടെന്ന്. കോണ്‍ഗ്രസ് ഒരു കുടുംബമായിരുന്നു. ആ കുടുംബത്തിലെ ഓരോ വ്യക്തികള്‍ക്കും അച്ഛനെ മിസ്സ് ചെയ്യുന്നുണ്ടാവും. രാഷ്ട്രീയ ശത്രുക്കളായാലും പാര്‍ട്ടിയുടെ ഉള്ളില്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടായ ചില പ്രശ്നങ്ങളുടെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്നവരായാലും പല സന്ദര്‍ഭങ്ങളിലും ലീഡര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇന്ന് പലരില്‍നിന്നും ഞങ്ങള്‍ക്ക് കിട്ടുന്നത് അച്ഛനോടുള്ള സ്നേഹമാണ്. എവിടെയും ലീഡറുടെ മക്കള്‍ എന്ന പേരിലുള്ള പരിഗണനയും സ്നേഹവുമുണ്ട്. അതിനേക്കാള്‍ വലിയൊരു ഭാഗ്യം ഈ ജന്മത്തില്‍ ഇനി കിട്ടാനില്ല.

Content Highlights: Padmaja Venugopal remembers her father K Karunakaran

Continue reading