അശാന്തമാവുന്ന മനസ്സുകൾ; അക്രമങ്ങൾ കൂടുന്ന വേനൽക്കാലവും പോലീസിന്റെ വിശ്വാസവും | സന്ധ്യാരാഗം

സന്ധ്യാരാഗം
#ബി. സന്ധ്യ
പ്രതീകാത്മക ചിത്രം | Photo: REUTERS
പ്രതീകാത്മക ചിത്രം | Photo: REUTERS

ഒരു വേനലവധിയ്ക്ക് അമ്മയുടെ വീട്ടിലെത്തിയതാണ് കൊച്ചു സന്ധ്യ. ചൂടു കാരണം ഇടുങ്ങിയ കൊച്ചു തടികൊണ്ടുള്ള അറകളായ മുറികളില്‍ ഉറങ്ങാന്‍ എല്ലാവര്‍ക്കും വലിയ മടി. വീടിന്റെ നാലുചുറ്റും ഉള്ള തിണ്ണകളില്‍ പായുമായി ഇടം പിടിയ്ക്കുകയാണ് കിടക്കാന്‍, ഓരോരുത്തരായി. 'എന്തൊരാവി' എന്നു പറഞ്ഞു കൊണ്ട് വലിയമ്മൂമ്മ വരാന്തയില്‍ തൂണുംചാരി കാലുനീട്ടിയിരുന്ന് ഒരു വീശ്വാള (വീശു പാള) എടുത്തു സ്വയം വീശിക്കൊണ്ടിരിക്കുന്നു. മോള്‍ വലിയമ്മൂമ്മയുടെ കയ്യില്‍ നിന്നും 'വീശ്വാള' വാങ്ങി. എന്നിട്ട്   എഴുന്നേറ്റ് നിന്ന് ആഞ്ഞു വീശി. 'ഇപ്പഴാവി പോയോ വല്യമ്മൂമ്മേ?'  'പോയി മോളെ, പോയി. ആഹാ നല്ല കാറ്റ്'.

കുട്ടികളോരോരുത്തരായി വന്ന് വല്യൂമ്മൂമ്മയെ വീശാനായി വീശു പാള മാറി മാറി വാങ്ങി വീശി. വല്യമ്മൂമ്മയുടെ വേഷമാകട്ടെ ഒരു മുണ്ടു മാത്രമാണ്. മാറിലാകെ ഒരു തോര്‍ത്താണ് ചുറ്റുക. അതും ഉഷ്ണം കാരണമില്ലിപ്പോള്‍. ഞങ്ങള്‍ കൊച്ചുകുട്ടികളും മിക്കവാറും 'നിക്കര്‍' വേഷധാരികളാണ്. നേരം വെളുക്കുവോളം ഒരു കാറ്റും വീശിയില്ല എന്ന് പരിതപിച്ചുകൊണ്ട് വലിയമ്മാവന്‍ ഒരു തോര്‍ത്ത് മാത്രമുടുത്തു കൊണ്ട് മുറ്റത്തു ചാരുകസേരലയിലിരിക്കുന്നതാണ് രാവിലെ ആദ്യം കണികണ്ടത്. കിഴക്കു വശത്ത് കിണറിനരികില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം തന്നെയുണ്ട്. മലമുകളിലും മറ്റുമുള്ള വീടുകളില്‍ കിണറുകളൊക്കെ വറ്റിപ്പോയത്രേ. വെള്ളമെടുക്കാനായി മലയിറങ്ങി വന്നിരിക്കയാണ്. വേനലിന്റെ കടുപ്പത്തെക്കുറിച്ച് മാത്രമാണ് പ്രധാന സംസാരം. അതിനിടെ ചില വീടുകളിലൊക്കെ അഞ്ചാംപനി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു.

Content Highlights: retired ips officer b sandhya's childhood memories - sandhyaragam column

Continue reading