മണിപ്പൂരിനിത് ദുരിത മെയ്; വൈവിധ്യങ്ങളുടെ ഏകതയാവണം ഇന്ത്യയുടെ അടിത്തറ | പ്രതിഭാഷണം

PRATHIBHASHANAM
#സി.പി.ജോണ്‍
മണിപ്പൂരിലെ അക്രമസംഭവങ്ങള്‍ സംബന്ധിച്ച് മേരി കോം ട്വിറ്ററിൽ പങ്കുവെച്ച ചിത്രം | Photo: twitter.com/MangteC
മണിപ്പൂരിലെ അക്രമസംഭവങ്ങള്‍ സംബന്ധിച്ച് മേരി കോം ട്വിറ്ററിൽ പങ്കുവെച്ച ചിത്രം | Photo: twitter.com/MangteC

കേരളത്തിലെ പല ജില്ലകളേക്കാള്‍ കുറഞ്ഞ ജനസംഖ്യയാണ് മണിപ്പൂരിലുള്ളത്. വെറും 35 ലക്ഷം പേര്‍. പക്ഷേ, മണിപ്പൂരിലെ ജനങ്ങള്‍ ഗോത്ര വര്‍ഗ സംസ്‌കൃതിയുടെ ഭാഗമാണ്. കുന്നുകളിലും താഴ്‌വരകളിലുമായി താമസിക്കുന്ന മണിപ്പൂരിലെ ജനങ്ങള്‍ക്കിടയിലേക്ക് നേരത്തേ നിലനിന്നിരുന്ന വൈരുധ്യങ്ങളേക്കാളും വലിയ വൈരുധ്യവും ശത്രുതയും കടന്നുവന്നത് ഈ വര്‍ഷമാണ്. 2023 ഫെബ്രുവരി മാസത്തില്‍ മണിപ്പൂരിലെ കുന്നിന്‍ മുകളില്‍ താമസിക്കുന്ന കുക്കി ഗോത്രങ്ങള്‍ വനം കയ്യേറുന്നു എന്നാരോപിച്ചുകൊണ്ടും അവിടെ കാലങ്ങളായി നിലനിന്നിരുന്ന പല ക്രിസ്ത്യന്‍ പള്ളികളടക്കമുള്ള സ്ഥാപനങ്ങള്‍ കൈയേറ്റ ഭൂമിയിലാണ് എന്നുപറഞ്ഞുകൊണ്ടും സര്‍ക്കാര്‍ കുടിയിറക്ക് നടപടികള്‍ ആരംഭിച്ചു. 

ഇത്തരത്തില്‍ വ്രണിത വികാരങ്ങളുമായി കുക്കികള്‍ കഴിയുന്നതിനിടയ്ക്കാണ് 2023 ഏപ്രില്‍ 20-ന് ഹൈക്കോടതിയുടെ വിധി വന്നത്. 53 ശതമാനത്തോളം വരുന്ന മെയ്തി ഭൂരിപക്ഷ വിഭാഗത്തെ ഗോത്രവര്‍ഗ അവകാശങ്ങളുള്ള സമൂഹമായി, പട്ടിക വര്‍ഗ സമുദായമായി പരിഗണിക്കണമോ എന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഒന്നായിരുന്നു ആ വിധി. ഇതോടെ കുക്കി നാഗാ ജനത കൂടുതല്‍ വികാരഭരിതരായി അതു പലപ്പോഴും അതിക്രമങ്ങളിലേക്ക് നീങ്ങി. ഏപ്രില്‍ അവസാനം മലമ്പ്രദേശത്ത് ഒരു ജിംനേഷ്യം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് എത്തേണ്ടതായിരുന്നു. പക്ഷേ, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആ ജിംനേഷ്യം കലാപകാരികള്‍ കത്തിച്ചുകളഞ്ഞു. മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്ക് ചൂടുപിടിക്കുകയായിരുന്നു. 

Content Highlights: 2023 Manipur violence; Prathibhashanam by CP John

Continue reading