വർധിക്കുന്ന റെയ്ഡുകൾ, തെളിവില്ലാതെ കേസുകൾ! ഇ.ഡി. രാഷ്ട്രീയ ആയുധമാകുന്നതെങ്ങനെ?

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കേസുകളും റെയ്ഡുകളും പലപ്പോഴായി വാർത്തകളിൽ ഇടംനേടാറുണ്ട്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കാര്‍ത്തി ചിദംബരവും അടക്കം പ്രതിപക്ഷ നേതാക്കൾ പലതവണ ഇ.ഡിയുടെ അന്വേഷണവലയത്തില്‍ പെട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും അറസ്റ്റ് ചെയ്തപ്പോഴാണ് ഏറ്റവുമൊടുവിൽ ആ പേര് കേട്ടത്.
2022 ജൂലായിൽ ഇ.ഡിയുടെ അധികാരപരിധിയെയും കള്ളപ്പണനിരോധന നിയമത്തെയും ശരിവച്ചുകൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെടുന്ന കുറ്റകൃത്യങ്ങൾ രാജ്യസുരക്ഷയെ വെല്ലുവിളിക്കാനുതകുന്ന അതീവ ഗുരുതര കുറ്റകൃത്യമാണെന്നും അതിനാൽ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് പ്രകാരം ഇ.ഡിക്കുള്ള വിശാല അധികാരങ്ങൾ ശരിവച്ചുകൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. എന്നാൽ, ഈ വിധി പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ് ഓഗസ്റ്റ് 25-ന് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. എന്താണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്? എന്തൊക്കെയാണ് ഇ.ഡിയുടെ വിശാല അധികാരങ്ങൾ?
Content Highlights: Enforcement Directorate Powers and Politics