പിരിമുറുക്കങ്ങള്‍ അകറ്റാം സന്തോഷകരമായ ലൈംഗിക ജീവിതത്തിലൂടെ

Photo: Pixabay
Photo: Pixabay

സന്തോഷകരമായ ഒരു സെക്‌സുകൊണ്ട് വിവാഹജീവിതത്തില്‍ പരസ്പരാദരവും സ്‌നേഹവും പടുത്തുയര്‍ത്താന്‍ കഴിയും. വിട്ടുവീഴ്ചകളുടെ അകമ്പടിയോടെ പരസ്പര സഹകരണ മനോഭാവം വളര്‍ത്തിയെടുക്കാന്‍ ഇടയ്ക്ക് ഹെന്റിയും കാതറിനുമാകുക. കഥകള്‍ പറഞ്ഞുപറഞ്ഞ്, പാട്ടുകള്‍ പാടിപ്പാടി, പരസ്പരം ആരാധനയോടെ, സ്‌നേഹത്തോടെ, അര്‍പ്പണ മനോഭാവത്തോടെ, ആത്മാര്‍പ്പണത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ശരീരം ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. 

സ്‌നേഹം, പ്രണയം തുടങ്ങിയ വികാരങ്ങളുടെ പ്രഭവകേന്ദ്രമാണ് ഓക്‌സിടോസിന്‍. ഇത് 48 മണിക്കൂറോളം നിലനില്‍ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു സെക്‌സിന്റെ പരിണിതഫലം രണ്ടുദിവസത്തോളം നീണ്ടുനില്‍ക്കുമെന്നര്‍ഥം. അപ്പോള്‍ ഓക്‌സിടോസിന്‍ കുറയുന്നതിനനുസരിച്ച് ഉത്പാദിപ്പിച്ചുകൊടുത്താല്‍ സ്‌നേഹവും സന്തോഷവും ജീവിതത്തില്‍ നിലനില്‍ക്കുമെങ്കില്‍ സെക്‌സ് മഹാസംഭവമാണ്. 

നിത്യജീവിതത്തിലെ പിരിമുറുക്കങ്ങള്‍, മാനസികോല്ലാസം കൊണ്ട് പരിഹരിക്കാവുന്ന ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവയ്ക്ക് പ്രഥമ പരിഹാരമായി ചൂണ്ടിക്കാണിക്കുന്നത് ആരോഗ്യപരവും സന്തോഷകരവുമായ ലൈംഗികജീവിതവുമാണ്. 

പരസ്പരം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവര്‍ അതീവ സന്തോഷത്തോടുകൂടിയുള്ള സെക്‌സിലേര്‍പ്പെടുമ്പോള്‍ ഒരായുസ്സ് മുഴുവന്‍ ഊര്‍ജം നിലനിര്‍ത്താനുള്ള ഹോര്‍മോണുകളെ നിലനിര്‍ത്താന്‍ കഴിയും.

കൂടുതല്‍ വായിക്കാം...

ആരോഗ്യമാസിക
വാങ്ങാം

മാതൃഭൂമി ആരോഗ്യമാസിക ജനുവരി ലക്കം
ഇപ്പോള്‍ വിപണിയില്‍

Content Highlights: