ഹൃദയാരോഗ്യത്തെക്കുറിച്ച് ടെൻഷനുണ്ടോ?; കാൽവിരലിലെ രോമവും സൂചന നൽകും, ഡോക്ടർ പറയുന്നു

കാൽ വിരലുകളിലെ രോമങ്ങൾ ഹൃദയാരോഗ്യത്തിന്റെ സൂചനയാകാമെന്ന് ഡോക്ടർ ശ്രദ്ധേയ് കത്യാർ. കാൽ വിരലുകളിലെ രോമങ്ങളുടെ ഡെൻസിറ്റി ആരോഗ്യകരമായ രക്തക്കുഴലുകളുടെ സൂചനയാണ്. ഈ കാര്യം ഹൃദയത്തിന്റേയും ശരീരത്തിന്റേയും മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഡോക്ടർ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
'കാൽ വിരലുകളിൽ നല്ല രോമവളർച്ചയുണ്ടെങ്കിൽ അത് ആരോഗ്യകരമായ രക്തയോട്ടത്തെയാണ് സൂചിപ്പിക്കുന്നത്. മുടിയിഴകൾക്ക് ജീവനോടെയിരിക്കാൻ സ്ഥിരമായ രക്തയോട്ടം ആവശ്യമാണ്. അതുപോലെ, ഇൻസുലിൻ പ്രതിരോധം രക്തക്കുഴലുകളെ ബാധിക്കും. കാലക്രമേണ, ഉയർന്ന ഇൻസുലിനും ഗ്ലൂക്കോസും ധമനികളെ കട്ടിയുള്ളതാക്കും. ഇത് അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നതിന് കാരണമാകുന്നു', ഡോക്ടർ പറഞ്ഞു.
കാൽവിരലുകളിൽ മുടിയില്ലാത്തതോ ഉള്ളതോ മാത്രമായി ഒരു രോഗനിർണയം നടത്താൻ കഴിയില്ലെെന്നും ഡോക്ടർ പറയുന്നു. എന്നാൽ, തണുത്ത പാദങ്ങൾ, മരവിപ്പ് അല്ലെങ്കിൽ തരിപ്പ്, മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുക, പേശിവലിവ് തുടങ്ങിയ മറ്റ് പല ലക്ഷണങ്ങളോടൊപ്പം കാലിൽ മുടിയില്ലാത്തതും ശ്രദ്ധയിൽപ്പെടുകയാണെങ്കിലും ഒരു വിദഗ്ധന്റെ അഭിപ്രായം തേടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Discover how the hair on your toes can be a clue to your cardiovascular health and overall well-being. Learn what dense toe hair might signify about your blood vessels.