ഈ കുഞ്ഞൻ വിത്തുകൾ ധൈര്യമായി കഴിച്ചോളൂ; ഉറക്കക്കുറവ് പരിഹരിക്കാം, ദഹനം മെച്ചപ്പെടും- ഡോക്ടർ പറയുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിത്തുകള്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ നമ്മള്‍ക്കറിയാം. വിറ്റാമിനുകൾ, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവയുടെ മികച്ച കലവറയാണ് മത്തങ്ങ വിത്തുകള്‍. വിറ്റാമിന്‍ സി, മഗ്‌നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം എന്നിവയും ഈ കുഞ്ഞന്‍ വിത്തില്‍ നിന്നും ലഭിക്കും.

ഇപ്പോഴിതാ, മത്തങ്ങ വിത്തുകൾ കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണെന്ന് പറയുകയാണ് പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി. ‘മലബന്ധം, ഉറക്കക്കുറവ്, അല്ലെങ്കിൽ എപ്പോഴും സമ്മർദ്ദം എന്നീ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടോ?. എങ്കിൽ ഈ മൂന്ന് സഹായിക്കുന്ന ഒരു വിത്താണ് മത്തൻ വിത്തുകൾ’, ഡോക്ടർ പറയുന്നു. മത്തൻ വിത്തുകളിൽ ധാരാളമായി മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. മലബന്ധം ഒഴിവാക്കാനും, നാഡീവ്യവസ്ഥയെ ശാന്തമാക്കാനും മഗ്നീഷ്യം സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ മഗ്നീഷ്യം ലഭിക്കാതെ വരുമ്പോൾ ദഹനവ്യവസ്ഥ തകരാറിലാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്തൻ വിത്തുകൾ ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുന്നു?

  • ഉറക്കക്കുറവാണ് പ്രശ്‌നമെങ്കില്‍ മത്തന്‍ വിത്ത് കഴിയ്ക്കുന്നത് പതിവാക്കാം. ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനത്തിന് ഈ വിത്തുകള്‍ സഹായിക്കും. അതിനാല്‍ മത്തങ്ങ വിത്തുകള്‍ രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
  • മത്തങ്ങ വിത്തുകളില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ധാരാളമുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
  • മത്തങ്ങ വിത്തുകളില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മത്തങ്ങ വിത്തുകള്‍ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും നല്ലതാണ്. രോഗപ്രതിരോധശേഷി കൂട്ടാന്‍ ഇതിലെ വിറ്റാമിന്‍ സി, ഇ, സിങ്ക്, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ സഹായിക്കുന്നു.
  • തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും മത്തന്‍ വിത്തുകള്‍ കഴിക്കുന്നത് നല്ലതാണ്. ഇതിലെ സിങ്ക്, മഗ്‌നീഷ്യം, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയാണ് ഇതിന് സഹായിക്കുന്നത്.നാരുകള്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: Discover pumpkin seed benefits for sleep, digestion, blood pressure, and weight loss. Doctor-approved, nutrient-rich seeds for overall wellness. Eat them for better health!