മൂക്കുത്തിയുടെ കാണാതായ ശങ്കീരി ശ്വാസകോശത്തിൽ, നാലുവർഷത്തിനിപ്പുറം പുറത്തെടുത്തു

കൊച്ചി: കാണാതായ മൂക്കുത്തിയുടെ ആണി (ശങ്കീരി) ആശുപത്രിയിലെ പരിശോധനയിൽ ശ്വാസകോശത്തിൽ കണ്ടെത്തി. ഉറക്കത്തിനിടയിൽ ശ്വാസകോശത്തിലെത്തിയ ശങ്കീരി വീണ്ടെടുക്കുന്നതിനായി മൂന്നു സ്ത്രീകളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എറണാകുളം അമൃത ആശുപത്രിയിൽ ബ്രോങ്കോസ്‌കോപ്പി നടത്തിയത്. നേർത്ത മൊട്ടു പോലുള്ള ഇത് കണ്ണൂർ സ്വദേശിനിയായ ഒരു സ്ത്രീയുടെ ശ്വാസകോശത്തിൽ നാലുവർഷമാണ് കുടുങ്ങിക്കിടന്നത്. ചുമ വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് പ്രശ്നം കണ്ടെത്തിയത്.
പെരുമ്പാവൂർ സ്വദേശിനിയായ 44-കാരിയും കോട്ടയം സ്വദേശിനിയായ 31-കാരിയും വിദേശത്തേക്ക് പോകുന്നതിനുള്ള ആരോഗ്യ പരിശോധനയിലാണ് ആണി കണ്ടെത്തുന്നത്. ശങ്കീരി കാണാതായപ്പോൾ മൂന്നു സ്ത്രീകളും അത് എവിടെയോ നഷ്ടപ്പെട്ടിരിക്കാം എന്നാണ് ചിന്തിച്ചത്.
നേർത്ത ത്രെഡ് വില്ലനാകുന്നു
വളരെ നേർച്ച ത്രെഡ് ടൈപ്പ് മൂക്കുത്തികളാണ് വില്ലനായി മാറുന്നത്. തുമ്മുമ്പോഴോ ഉറങ്ങുമ്പോഴോ ഒക്കെ ഇവ ഉള്ളിലേക്കു പോകാം. അടുത്തിടെയായി കൂടുതൽ ആളുകൾ വരുന്നുണ്ട്. പുരുഷന്മാരിലും ഇപ്പോൾ മൂക്കുത്തി ട്രെൻഡ് ഉണ്ട്.
ഡോ. ടിങ്കു ജോസഫ്, ഇന്റർവെൻഷണൽ
പൾമണോളജി വിഭാഗം മേധാവ്
അമൃത ആശുപത്രി, കൊച്ചി
Content Highlights: A missing nose stud`s screw was found lodged in a woman`s lung after four years.