ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കാം; വരുന്നു, ‘ലോഞ്ജെവിറ്റി’ യുഗം

നൂറുവയസ്സുകടന്ന മനുഷ്യരുടെ കഥകൾ ഒരുകാലത്ത് കൗതുകമായിരുന്നു. എത്രകാലം ആരോഗ്യത്തോടെ, സ്വാശ്രയത്വത്തോടെ ജീവിക്കാനാകുമെന്നാണ് ശാസ്ത്രം ഇന്ന് ചോദിക്കുന്നത്.
ജെറിയാട്രിക് സയൻസ്, ജെറോ സയൻസ്, ഹെൽത്തി ഏയ്ജിങ് എന്നിവകൂടി ഉൾച്ചേർന്നാണ് ആരോഗ്യമുള്ള വാർധക്യമെന്ന (ലോഞ്ജെവിറ്റി) ആരോഗ്യശാസ്ത്ര മേഖലയായി മാറിയത്.
ആരോഗ്യത്തോടെ ജീവിക്കുന്ന വർഷങ്ങൾ വർധിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏയ്ജനിങ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇതിൽ ഗവേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ലോഞ്ജെവിറ്റി അന്വേഷണം
വാർധക്യത്തിന്റെ അടിസ്ഥാന ജീവശാസ്ത്രം മനസ്സിലാക്കുക, വാർധക്യവുമായി ബന്ധപ്പെട്ട മാറ്റങ്ങളുടെ വേഗംകുറച്ച് രോഗങ്ങൾ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന സമയം പിന്നോട്ടാക്കുക, കൂടുതൽകാലം ശാരീരികമായും മാനസികമായും സാമൂഹികമായും സ്വതന്ത്രനായി ജീവിക്കാനുള്ള അവസരം നൽകുക.
ഭക്ഷണം
ലോൺജെവിറ്റി ഡയറ്റ് എന്നൊന്നില്ല. പരമ്പരാഗത ഭക്ഷണത്തിൽ പച്ചക്കറി, ഇലക്കറി, പയർവർഗങ്ങൾ, ചെറിയ ധാന്യങ്ങൾ, മത്സ്യം എന്നിവ നിലനിർത്തി, അമിതമായ റിഫൈൻഡ് കാർബ്, അൾട്ര പ്രൊസസ്ഡ് ഫുഡ്, അധിക ഉപ്പ്, പഞ്ചസാര എന്നിവ കുറയ്ക്കുക എന്നതാണ് പ്രായോഗികമായ സമീപനം.
ഇത് ഭാവിയുടെ കാര്യമല്ല
ലോൺജെവിറ്റിയെക്കുറിച്ചുള്ള ചർച്ച കേരളത്തിൽ പ്രസക്തമാണ്. ആശ്രയം ആവശ്യമായിവരുന്ന മുതിർന്ന അംഗങ്ങളുടെ അനുപാതം 2031-ൽ 34.3 ശതമാനത്തിലെത്താമെന്നാണ് കണക്ക്. യു.എൻ.എഫ്.പി.എ. റിപ്പോർട്ട് പ്രകാരം 2022-ൽ 60 വയസ്സിനുമുകളിലുള്ളവർ ഇന്ത്യയിൽ ഏകദേശം 153 ദശലക്ഷമായിരുന്നു; 2050-ൽ അത് 347 ദശലക്ഷമായി ഉയരും!
Content Highlights: Exploring longevity research, healthy aging science, and the role of diet in extending life with independence and vitality in older age.