മൂത്രം പോവില്ല, വൃക്ക തകരാറിലാകും, പിന്നാലെ മരണത്തിലേക്ക്; കഫ് സിറപ്പുകൾ അപകടകാരികളാകുന്നത് എങ്ങനെ ?

#വീണ ചിറക്കൽ
കഫ് സിറപ്പ്
കഫ് സിറപ്പ്

ജലദോഷത്തിനും ചുമയ്ക്കും ചികിത്സ തേടിയെത്തിയ കുരുന്നുകൾ. കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മരണത്തിലേക്ക്. ഒന്നും രണ്ടുമല്ല പതിന്നാല് കുഞ്ഞുങ്ങളാണ് കോൾഡ്രിഫ് എന്ന കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും മരിച്ചത്. ഭൂരിഭാഗവും അഞ്ചുവയസ്സിനു താഴെയുള്ളവർ. സുരക്ഷിതത്വം തെളിയിക്കാനായി മരുന്ന് കുടിച്ചുകാണിച്ച ഡ‍ോക്ടർ മണിക്കൂറുകളോളം അബോധാവസ്ഥയിലുമായി. ഇന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ വാങ്ങി സ്വയം ചികിത്സ നടത്തുന്നവർക്ക് ഈ കുരുന്നുകളുടെ മരണവാർത്തകൾ ഒരു മുന്നറിയിപ്പാണ്. കഫ് സിറപ്പുകൾ അപകടകാരികളാണോ? മധ്യപ്രദേശിലും രാജസ്ഥാനിലും സംഭവിച്ചതിനു പിന്നിലെ കാരണമെന്താണ്? മരുന്നുപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ‘നമ്മുടെ ആരോഗ്യം’ ചീഫ് എഡിറ്ററും ശിശുചികിത്സാ വിദഗ്ധനുമായ ഡോ. എം. മുരളീധരൻ.
 

ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച കോൾഡ്രിഫ് എന്ന കഫ് സിറപ്പ് മധ്യപ്രദേശിലും രാജസ്ഥാനിലും നിരവധി കുഞ്ഞുങ്ങളുടെ ജീവനെടുത്തിരിക്കുകയാണ്. കഫ് സിറപ്പുകളുടെ സുരക്ഷിതത്വത്തേക്കുറിച്ച് ആശങ്കപ്പെടുന്നവർ ഏറെയുണ്ട്. കഫ് സിറപ്പുകളുടെ ഉപയോഗത്തിൽ എത്രത്തോളം കരുതൽ വേണം?

Content Highlights: Investigating the dangers of cough syrups, especially for children

Continue reading