കാഴ്ചയും മണവും ശബ്ദവുമൊക്കെ വീണ്ടും അനുഭവപ്പെടും; തിരിച്ചറിഞ്ഞില്ലെങ്കിൽ ട്രോമ ജീവനുപോലും ഭീഷണി

ജീവിതത്തിൽ വിവിധ തരത്തിലുള്ള ട്രോമകളിലൂടെ കടന്നുപോയവരായിരിക്കും പലയാളുകളും. ചിലർക്ക് പെട്ടെന്ന് അത്തരം ഇരുണ്ട ഓർമകളെ അതിജീവിക്കാനാവുമെങ്കിൽ മറ്റു ചിലർക്ക് മനസ്സിനേൽക്കുന്ന മുറിവുകൾ ആഘാതങ്ങളായി കാലങ്ങളോളം കൂടെയുണ്ടാകും. മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും അത്തരം ട്രോമകളുണ്ടാകാം. അവ തിരിച്ചറിഞ്ഞ് ശാസ്ത്രീയ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ട്രോമയേക്കുറിച്ചും മനസ്സിനേറ്റ ആഘാതങ്ങൾ ഫ്ലാഷ്ബാക്കുകളായെത്തുന്ന പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന അവസ്ഥയേക്കുറിച്ചും അതിനെ അതിജീവിക്കേണ്ടതിനേക്കുറിച്ചും പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ടോം വർഗീസ്.
കഴിഞ്ഞ കുറച്ചുനാളുകളായി സങ്കടക്കടലിലാണ് കേരളം. ദുരന്തത്തെ അതിജീവിച്ചവരുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ സർക്കാർതലത്തിൽ പലവിധ പദ്ധതികളും ഒരുങ്ങുന്നുമുണ്ട്. എത്രത്തോളം പ്രധാനമാണ് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന വിഷയത്തിനുകൂടി പ്രാധാന്യം നൽകൽ.
Content Highlights: trauma ptsd and effective coping mechanisms