ആർക്കെന്ത് സംഭവിച്ചാലും പ്രശ്നമില്ലെന്ന തോന്നൽ, നിയമലംഘനം; ഈ പെരുമാറ്റ വ്യത്യാസത്തിനുവേണം കരുതൽ

അടുത്ത കുറച്ചുകാലങ്ങളിലായി ആത്മനിയന്ത്രണം വിട്ട് പെരുമാറുന്ന കുട്ടികളുടെ വാർത്തകൾ നിരന്തരം പുറത്തുവരുന്നുണ്ട്. അധ്യാപകരോടും മാതാപിതാക്കളോടുമൊക്കെ കയർക്കുകയും ആക്രമണോത്സുകരാവുകയും കൂടെ പഠിക്കുന്നവരെ ശാരീരിക-മാനസിക പീഡനങ്ങൾക്കിരയാക്കുകയുമൊക്കെ ചെയ്യുന്ന കുട്ടികളുടെ വാർത്തകൾ വന്നിരുന്നു. നിസ്സാര കാര്യങ്ങൾക്കുപോലും പ്രകോപിതരാവുക, ആത്മനിയന്ത്രണമില്ലാതെ പെരുമാറുക തുടങ്ങിയവയൊക്കെ കുട്ടികളിൽ കണ്ടേക്കാം. ചിലരിലെങ്കിലും ഇത്തരം പെരുമാറ്റങ്ങൾക്ക് പിന്നിൽ ബിഹേവിയറൽ ഡിസോർഡറാവാം കാരണമെന്നും അതിനെ ആത്മസംയമനത്തോടെ നേരിടേണ്ടതുണ്ടെന്നും രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവുമൊക്കെ തിരിച്ചറിയേണ്ടതുണ്ട്. കുട്ടികളിലെ പെരുമാറ്റ വ്യത്യാസങ്ങളെക്കുറിച്ച് മൈൻഡ് മാറ്റേഴ്സിൽ വിശദീകരിക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മാനസികാരോഗ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വർഷ വിദ്യാധരൻ.
Content Highlights: Child Behavioral Disorders: Understanding & Solutions