'അധികബന്ധങ്ങള്‍ നിയന്ത്രിക്കാൻ മരുന്ന് കൊടുക്കുന്ന സ്ഥലമാണോ?', ചോദ്യം കേട്ടത് ഞാൻ മാത്രമായിരുന്നില്ല

'എന്താണ് കുഴപ്പം?'
ഊരോ പേരോ ചോദിക്കാതെ ഒരു ടോക്കണും കൂടി ഒഴിവാക്കിവിടുന്ന ഭാവത്തില്‍ ഡോക്ടര്‍ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോള്‍ കുറച്ചെങ്കിലുമുണ്ടായിരുന്ന എന്റെ മാനസികാരോഗ്യം വീല്‍ച്ചെയറിലേക്ക് കയറിയിരിക്കാന്‍ വെമ്പുന്നത് ഞാനറിഞ്ഞു. കാര്യങ്ങള്‍ വളരെ സ്വകാര്യതയോടെ സംസാരിച്ച് കുറച്ചേറെ സാന്ത്വനങ്ങളും പോസിറ്റീവ് എനര്‍ജിയുമായി പുതിയൊരാളായി പോവാനല്ലേ ഞാന്‍...
'പുറത്ത് കുറേപ്പേരുണ്ട്. നിങ്ങള്‍ പ്രശ്‌നം പറയൂ. എന്നാലേ എനിക്കെന്തെങ്കിലും എഴുതിത്തരാന്‍ പറ്റുള്ളൂ.'
അതുവരെ ഞാന്‍ കൂട്ടിവെച്ചിരുന്ന എന്റെ പ്രശ്‌നങ്ങളെല്ലാം ആവിയായിപ്പോവുന്നത് അറിഞ്ഞുകൊണ്ട് ഡോക്ടറുടെ മുന്നില്‍ത്തന്നെ ഇരിക്കുകയാണ് ഞാന്‍.
Content Highlights: world mental health day shabitha writes about mental struggle and medication