കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കോമയിലാകും, മരണകാരണമാകും; ശ്രദ്ധിക്കണം 'സെറിബ്രൽ മലേറിയ'യെ

കേരളം പൊതുജനാരോഗ്യരംഗത്ത് കൈവരിച്ച സുപ്രധാന നേട്ടങ്ങളിലൊന്നാണ് മലേറിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ ഫലപ്രദമായി നിയന്ത്രണവിധേയമാക്കിയത്. എന്നാൽ സമീപകാലത്ത് സംസ്ഥാനത്ത് മലേറിയ കേസുകൾ ഉയരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2026-ൽ ജൂൺ വരെ മാത്രം 387 മലേറിയ കേസുകളും മൂന്നു മലേറിയ മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024-ൽ 952 കേസുകളും 2025-ൽ 414 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളം നിയന്ത്രണ വിധേയമാക്കിയ മലേറിയയെ പ്രതിരോധിച്ചു നിർത്താൻ തുടർച്ചയായ ജാഗ്രത അനിവാര്യമാണെന്നും, തുടച്ചുനീക്കിയെന്ന് കരുതുന്ന രോഗങ്ങൾ ജാഗ്രത കുറഞ്ഞാൽ തിരിച്ചുവരാം എന്നും ഈ കണക്കുകൾ ഓർമിപ്പിക്കുന്നു.
രോഗകാരി ഏകകോശ പരാദജീവി
Content Highlights: Kerala reported 387 malaria cases and 3 deaths by June 2026., Distinction between Plasmodium vivax and the more dangerous Plasmodium falciparum