മൃഗങ്ങളില്‍ നിന്ന് രോഗങ്ങള്‍ പകരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

ചൈനയില്‍ പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്ക് എത്തിയത് എന്നാണ് നിഗമനം. ഇത്തരത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം വൈറസുകളെ സൂണോട്ടിക് എന്നാണ് പറയുന്നത്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങള്‍ പകരാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വ്യക്തിശുചിത്വം പാലിക്കണം: മൃഗപരിപാലനത്തിനുശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. നഖങ്ങള്‍ വെട്ടി സൂക്ഷിക്കുക. ഭക്ഷണത്തിന് മുന്‍പും ടോയ്‌ലറ്റ് ഉപയോഗിച്ചതിനുശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. ചെരുപ്പുകള്‍ ഉപയോഗിക്കുക.
ഭക്ഷണശുചിത്വം പാലിക്കണം: കേടുവന്നതോ പഴകിയതോ ആയ ആഹാരം കഴിക്കാതിരിക്കുക. നന്നായി കഴുകി ശരിയായി പാചകം ചെയ്ത ആഹാരം മാത്രം കഴിക്കുക. വെള്ളം, പാല്‍ എന്നിവ നന്നായി തിളപ്പിച്ചു മാത്രം ഉപയോഗിക്കുക.
മൃഗങ്ങളുടെ ശുചിത്വം ഉറപ്പാക്കണം: വളര്‍ത്തു മൃഗങ്ങളെ കുളിപ്പിക്കുന്നത് ശീലമാക്കുക. മൃഗങ്ങളുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കണം. അവയുടെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മൃഗങ്ങള്‍ക്ക് ശുചിത്വമുള്ള ആഹാരം മാത്രം നല്‍കുക.
- മൃഗങ്ങളെ പ്രകോപിപ്പിക്കാതിരിക്കുക.
- രോഗമുള്ള മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ഗ്ലൗസ്, മാസ്‌ക് തുടങ്ങിയ സ്വയംരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുക. ആവശ്യമെങ്കില്‍ ഒരു വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശങ്ങള്‍ തേടുക.
- മൃഗങ്ങള്‍ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ ഉടന്‍ മുറിവ് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയശേഷം ഡോക്ടറെ സമീപിക്കുക.
- മൃഗങ്ങള്‍ക്ക് ആവശ്യമായ വാക്‌സിനുകള്‍ എടുക്കുക.
- മൃഗങ്ങളുമായി സ്ഥിരം ഇടപഴകുന്നവര്‍ പേവിഷബാധ, ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണം.
- കൊതുക്, ചെള്ള് തുടങ്ങിയവയില്‍ നിന്നും രക്ഷ നേടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.
- എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ചെയ്യാതെ ഉടന്‍ തന്നെ വൈദ്യസഹായം തേടുക.
Content Highlights: how to avoid spread disease from animals
Content Highlights: