നിസ്സാരക്കാരനല്ല ജെ.എൻ.1; സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ ഉയർന്നതിനു പിന്നിൽ കാരണമുണ്ട്, കരുതൽ തുടരണം

Representative Image
Representative Image

സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. വ്യാപനശേഷി കൂടുതലുള്ള ജെ.എൻ.-1 ഉപവകഭേദം കേരളത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.  കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ഒരു മരണം കൂടി രേഖപ്പെടുത്തിയതോടെ വീണ്ടും ആശങ്കയിലേക്ക് നീങ്ങുകയാണ്. ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് നിരക്കുകൾ കൂടുതലാണെന്നാണ് കേന്ദ്രആരോ​ഗ്യ മന്ത്രാലയം അറിയിച്ചത്. പനിരോ​ഗികളിൽ ഏറെപേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതാണ് രോ​ഗികളുടെ നിരക്ക് പൊടുന്നനെ കൂടിയതിനു പിന്നിൽ. 

ഡിസംബർ എട്ടിന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ വകഭേ​​ദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. രോ​ഗപ്രതിരോധശേഷി കുറയ്ക്കുകയും അതേസമയം വ്യാപനശേഷി കൂടുതലുള്ളതുമായ വൈറസാണ് ജെ.എൻ.വൺ ഉപവകഭേദം. ചൈനയുൾപ്പെടെയുള്ള പലരാജ്യങ്ങളിലും ഈ വകഭേദം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 

Content Highlights: Covid subvariant JN.1 in Kerala

Continue reading