മകളുടെ മാറിലെ മുഴ കാണിക്കാൻ ഡോക്ടറെ കാണാനെത്തി, ഒടുവിൽ കാൻസർ സ്ഥിരീകരിച്ചത് ഉമ്മയ്ക്ക്

#ഡോ. ദീപ്തി ടി.ആർ.
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

ഈ വനിതാ ദിനത്തിൽ എന്റെ അടുത്ത് വന്ന ഒരു ഉമ്മയെയും മകളെയും ആണ് ഞാൻ ഓർക്കുന്നത്. ആയിഷ 35 വയസ്സ് - അതായിരുന്നു എന്റെ കയ്യിൽ കിട്ടിയ പേഷ്യന്റ് കാർഡ്. കൂടെ വന്നത് ഉമ്മയാണ്. ഏകദേശം 70 വയസ്സ് കാണും. ആയിഷയുടെ മാറിൽ ചെറിയൊരു മുഴയുണ്ട് എന്നതായിരുന്നു പ്രശ്നം. അവൾ പറഞ്ഞുതുടങ്ങി: "മാഡം, എന്റെ മാറിൽ ചെറിയൊരു മുഴ ഏകദേശം ഒരു മാസമായി കണ്ടുതുടങ്ങിയിട്ട്. വേദനയോ ബുദ്ധിമുട്ടുകളോ ഒന്നുമില്ല. പക്ഷേ, ഒന്ന് നോക്കണം മാഡം."

ഉമ്മയ്ക്ക് കാര്യമായി വലിയ ടെൻഷൻ ഒന്നുമില്ല. "അത്ര വല്യ പ്രശ്നം ഒന്നുമല്ലപ്പാ" എന്ന് ചെറുതായി പിറുപിറുത്തുകൊണ്ട് പറയുന്നുണ്ട്. എന്താണെന്ന് ചോദിക്കുന്നതിനുമുൻപേ തന്നെ ആയിഷ എന്നോട് പറഞ്ഞു: "ഉമ്മയ്ക്ക് ഇതുപോലത്തെ മുഴ 50 വയസ്സുള്ളപ്പോഴേയുണ്ട് എന്നാണ് പറയുന്നത്. എന്നിട്ട് ഇത്രയും കാലം ഒരു പ്രശ്നവുമില്ല എന്ന്. ഞാൻ ഉമ്മയോട് എന്റെ മുഴയുടെ കാര്യം പറഞ്ഞപ്പോൾ പറയുകയാണ്, നിനക്ക് ഇതിപ്പോഴേ വന്നോ എന്ന്; ഉമ്മയ്ക്ക് കുറച്ചുകാലമായിട്ടുണ്ട്, വേദന ഒന്നുമില്ലല്ലോ, പിന്നെന്തിനാ ഡോക്ടറെ കാണിക്കുന്നത് എന്നാണ് ഉമ്മയുടെ വശം."

Content Highlights: Women’s Day Special: A Doctor’s Heart-Touching Account of a Mother, Daughter, and a Silent Killer

Continue reading