ശബ്ദത്തിലെ ചെറിയ വ്യത്യാസവും ഇടയ്ക്കിടെയുള്ള ചുമയും; ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് അർബുദത്തെ പ്രതിരോധിക്കാം

CANCER CARE
#ഡോ. ദീപ്തി ടി.ആർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഒരു ഹെൽത്ത് ചെക്കപ്പിന് വന്നപ്പോഴാണ് ഞാൻ ആദ്യമായി മാത്യുവിനെ കാണുന്നത്. 55 വയസ്സായിരുന്നു മാത്യുവിന്. മുഖത്ത് ഒരിത്തിരി ക്ഷീണമുണ്ട്. തുടർന്ന് ആരോഗ്യവിവരങ്ങൾ അന്വേഷിച്ചപ്പോൾ പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്നും എന്നാൽ 40 വർഷമായി പുകവലിക്കുകയും ഇടയ്ക്കൽപം മദ്യപിക്കുകയും ചെയ്യുന്നുണ്ടെന്ന വിവരം പറഞ്ഞു. ഒരൽ‌പം കുറ്റബോധത്തോടെയാണ് മാത്യു ഇക്കാര്യം പറഞ്ഞതും ഒപ്പം ഡോക്ടർമാരോട് കള്ളം പറയരുതല്ലോ എന്ന കൂട്ടിച്ചേർക്കലും.

വീട്ടുകാർക്കോ സുഹൃത്തുക്കള്‍ക്കോ ഇതിനെപ്പറ്റി കൂടുതൽ അറിയില്ല മാഡം, ഞാൻ എന്ത് ചികിത്സയ്ക്ക് പോകുമ്പോഴും ഒറ്റയ്ക്കാണ് പോകാറ്, ഇതൊക്കെ പറയാൻ എനിക്ക് മടിയാണ്- അദ്ദേഹം പറഞ്ഞു. ഹിസ്റ്ററി എടുത്തതിനു ശേഷം ക്ലിനിക്കൽ എക്സാമിനേഷൻ ചെയ്യുന്ന സമയത്ത് പരിശോധനയിൽ വായ്ക്കുള്ളിൽ ചെറിയ മാറ്റം കണ്ടു. കവിളിലെ രണ്ടുഭാഗത്തായി ചുവന്ന പാടുകൾ വന്നിട്ടുണ്ട്. പുകവലിയുടെ ഭാഗമായിട്ടുള്ളത് തന്നെ.

Content Highlights: Learn about head and neck cancer signs, causes like smoking/alcohol, and the importance of early detection

Continue reading