തിരണ്ടു കല്യാണങ്ങളില്‍ നിന്ന് 'സേവ് ദ പീരിയഡ് ഡേറ്റി'ലേയ്ക്ക്

#ഡോ. മുരളീധരന്‍. എ.കെ.
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കഴിഞ്ഞ ദിവസം എന്റെ ക്ലാസ്സ്‌മേറ്റ് ഡോ. സലിം  ഒരു യൂട്യൂബ് ലിങ്ക് അയച്ചു തന്ന് പ്രൊമോട്ട് ചെയ്യണമെന്നഭ്യര്‍ഥിച്ചു. പ‌ത്താം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ സ്‌കൂള്‍ പ്രൊജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോ ആണ്. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് ഉപയോഗിക്കാനുള്ള മെന്‍സ്ട്രൽ കപ്പിനേക്കുറിച്ചാണ് പറയുന്നത്. പണ്ട് ഒളിച്ചും പാത്തും മാത്രം സംസാരിച്ചു കൊണ്ടിരുന്ന വിഷയമാണ് ഈ കൗമാരക്കാരി സങ്കോചമില്ലാതെ അവതരിപ്പിക്കുന്നത്.

ഞാന്‍ എന്റെ കുട്ടിക്കാലത്ത് കണ്ടതും കേട്ടതുമൊക്കെ ഓര്‍ത്തു. ഭക്തിയും വ്രതനിഷ്ഠകളും സത്യസന്ധമായി കൊണ്ടുനടന്നിരുന്ന അച്ഛന്‍ ആഴ്ചയിലൊരിക്കലേ വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. അച്ഛന്റെ തറവാട്ടില്‍ നിന്നുള്ള മോരും വെണ്ണയും പഴവുമൊക്കെയായിട്ടാവും വരവ്. അങ്ങനെ വരുമ്പോഴും ചില ദിവസങ്ങളില്‍ സ്‌കൂള്‍ ടീച്ചറായ അമ്മ തൊട്ടടുത്തുള്ള തറവാട്ടില്‍ താമസിക്കാന്‍ പോകുന്നതെന്തിനാണെന്ന് എനിക്കു മനസ്സിലായിരുന്നില്ല. ആ ദിവസങ്ങളില്‍ അവിടെ നിന്ന് അമ്മമ്മ ഞങ്ങളുടെ വീട്ടില്‍ വന്നു താമസിക്കുമായിരുന്നു. ആ ദിവസങ്ങളില്‍ തറവാട്ടിലെ ചായ്പ്പിനോടു ചേര്‍ന്ന മുറ്റത്ത് ചൂടിക്കയറിട്ടു കെട്ടിയ അയലില്‍ കുറേ വെളുത്ത തുണിക്കഷണങ്ങള്‍ കാറ്റിലാടുന്നതും കാണാം. നാലഞ്ച് ദിവസം കഴിഞ്ഞാല്‍ അമ്മ തിരിച്ചു വരും. അന്നേരം അച്ഛന്‍ പോയിട്ടുമുണ്ടാകും. ഇത്രയും ദൂരെ നിന്ന് അച്ഛന്‍ വന്നിട്ടും അമ്മ കാണാതെ മാറി നിന്നതെന്തിനാവാം.? എന്റെ കുഞ്ഞു മനസ്സിന് ഒട്ടും മനസ്സിലായിരുന്നില്ല. ചോദിച്ചപ്പോള്‍ അച്ഛമ്മ പറഞ്ഞു.'' മോന്റമ്മയ്ക്ക് അശുദ്ധിയാ. അതോണ്ടാ അമ്മ മാറിനിന്നത്. അച്ഛന് വ്രതമല്ലേ. ' മുറ്റത്ത് കളിച്ച് നടന്ന്  മണ്ണു പറ്റിയ എന്റെ കാലിലേക്ക് നെറ്റിയിൽ നിന്ന് വീണ വിയര്‍പ്പുകണങ്ങള്‍ അവിടവിടെയായി വസൂരിക്കല പോലെ തെളിഞ്ഞു നിന്നു. എന്നിട്ടും എന്നെ ചേര്‍ത്തുപിടിക്കാന്‍ അച്ഛന്‍ മടിച്ചില്ല. എന്നും രാവിലെ കുളിച്ചു വൃത്തിയായി നടക്കുന്ന അമ്മയ്ക്ക് എന്തിനാവാം. അയിത്തം?

Content Highlights: dr muraleedharan column about periods and menstrual health

Continue reading