വായില്‍ അലിഞ്ഞുപോകുന്ന രുചി ; റവ കേസരിയുണ്ടാക്കാം

representative image|photo:canva
representative image|photo:canva

ഘോഷവേളകളിലും അതിഥികളെ വരവേല്‍ക്കാനും വീട്ടില്‍ എളുപ്പത്തിലുണ്ടാക്കാവുന്ന മധുരപലഹാരമാണ് റവ കേസരി. ആരോഗ്യകരവും രുചികരവുമായ മധുരപലഹാരത്തിന് ആരാധകരുമേറെയുണ്ട്. കുറഞ്ഞ ചേരുവകള്‍ കൊണ്ട് ഇതുണ്ടാക്കാം.

ചേരുവകള്‍

റവ-1/2 കപ്പ് 
കശുവണ്ടി പരിപ്പ്-ആവശ്യത്തിന്
ഉണക്കമുന്തിരി- ആവശ്യത്തിന്
നെയ്യ്-3 ടീസ്പൂണ്‍ 
വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും-1 ടീസ്പൂണ്‍
കുങ്കുമപ്പൂപ്പൊടി-ഒരു നുള്ള് 
ഗ്രാമ്പൂ-2 
പഞ്ചസാര-1 കപ്പ് 

പാചകരീതിയിലേയ്ക്ക്

ഒരു ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് പാന്‍ ചൂടാക്കുക. ശേഷം ഈ നെയ്യില്‍ റവ ഇളം പിങ്ക് നിറമാകുന്നത് വരെ വറുത്തെടുക്കുക. വറുത്ത റവ മാറ്റി വയ്ക്കുക. പാനില്‍ രണ്ടു കപ്പ് വെള്ളവും കുങ്കുമപ്പൂ പൊടിയും ഇട്ട് തിളപ്പിക്കണം. ഈ വെള്ളത്തില്‍ വറുത്ത റവ ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കണം. ഈ മിശ്രിതം ഇടയ്ക്കിടെ നന്നായി ഇളക്കി കൊണ്ടിരിക്കണം. 

റവ പാനില്‍ പറ്റിപ്പിടിക്കാതിരിക്കാനാണിത്. ഈ മിശ്രിതത്തിലേക്ക് പഞ്ചസാര ചേര്‍ത്ത് അഞ്ച് മുതല്‍ 10 മിനിറ്റ് വരെ വേവിക്കുക. റവയും നെയ്യും വേറിട്ടു തുടങ്ങുമ്പോള്‍, തീയില്‍ നിന്ന് പാന്‍ മാറ്റുക.ഇനി മറ്റൊരു പാനില്‍ നെയ്യ് ഒഴിച്ച് കശുവണ്ടി,കിസ്മിസ് ഇവ വറുക്കുക. ഈ വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും റവ മിശ്രിതത്തിന് മുകളില്‍ ഒഴിച്ച് വിളമ്പുക.
 

Content Highlights: rava kesari recipe,rava kesari ,snacks,food,recipes