കാന്താരി മുളക് അച്ചാറിട്ടാലോ

ഒരു കിലോ കാന്താരിക്ക് കഴിഞ്ഞ സീസണില്‍ 500 രൂപയായിരുന്നു വില. കാന്താരി പച്ചയായി അധകകാലം സൂക്ഷിച്ചു വയ്ക്കാനാവില്ല. അച്ചാറിട്ടാല്‍ ദീര്‍ഘകാലം ഉപയോഗിക്കാം.
ചേരുവകള്‍
- കാന്താരി- 200 ഗ്രാം
- നല്ലെണ്ണ- നാല് ടീസ്പൂണ്‍
- വിനാഗിരി- നാല് ടീസ്പൂണ്‍
- ഇഞ്ചി ചതച്ചത്- രണ്ട് ടീസ്പൂണ്‍
- വെളുത്തുള്ളി- രണ്ട് ടീസ്പൂണ്‍
- കറിവേപ്പില- രണ്ട് തണ്ട്
- കായം- ഒരു നുള്ള്
- ഉപ്പ്/വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകിയെടുത്ത കാന്താരി ഉപ്പും അല്‍പം വെള്ളവും ചേര്‍ത്ത് മൂന്ന് മിനിട്ട് ചെറുതീയില്‍ ചൂടാക്കി മാറ്റിവയ്ക്കുക. ഒരുപാനില്‍ നല്ലെണ്ണ ഒഴിച്ച് ചൂടാക്കി ഇഞ്ചി, വെളുത്തുള്ള, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റി എടുക്കാം. അതില്‍ കാന്താരിയും കായവും ചേര്‍ത്തിളക്കി അല്‍പസമയം കൂടി ചൂടാക്കുക. ഇനി തണുത്തതിന് ശേഷം വിനാഗിരി ചേര്‍ത്ത് ഇളക്കാം. വായുകടക്കാത്ത പാത്രത്തിലടച്ച് സൂക്ഷിക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: kanthari mulaku achar home recipe
Content Highlights: