വിശന്നിരിക്കുകയാണോ, മാഗിയും മുട്ടയും കൊണ്ട് മൂന്ന് മിനിറ്റില്‍ തയ്യാറാക്കാം ഈ വിഭവം

-
-

മാഗി ന്യൂഡില്‍സ് മിക്കവരുടെയും പ്രിയപ്പെട്ട എളുപ്പ ഭക്ഷണമാണ്. പണിത്തിരക്കിനിടയില്‍ വിശക്കുമ്പോള്‍ മൂന്ന് മിനിറ്റില്‍ തയ്യാറാക്കാന്‍ മാഗിയും മുട്ടയും ചേര്‍ന്ന ഈ വിഭവം പരീക്ഷിച്ചാലോ

ചേരുവകള്‍

  1. മാഗി ന്യൂഡില്‍സ്- ഒരു പായ്ക്കറ്റ്
  2. മുട്ട- ഒന്ന്
  3. എണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
  4. സവാള, അരിഞ്ഞത്- രണ്ട് ടേബിള്‍സ്പൂണ്‍
  5. തക്കാളി- അര കപ്പ്
  6. പച്ചമുളക്- ഒരു ടീസ്പൂണ്‍
  7. ഉപ്പ്- പാകത്തിന്
  8. മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
  9. മല്ലിപ്പൊടി- അര ടീസ്പൂണ്‍
  10. ഗരം മസാല- അരടീസ്പൂണ്‍
  11. മുളക്‌പൊടി- അരടീസ്പൂണ്‍
  12. വെള്ളം- രണ്ട് കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ തക്കാളി, പച്ചമുളക്, സവാള എന്നിവയിട്ട് നന്നായി വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ക്കാം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ക്കണം. വീണ്ടും നന്നായി ഇളക്കാം. മല്ലിപ്പൊടിയും ഗരംമസാലയും ചേര്‍ത്ത് വീണ്ടും ഇളക്കാം. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് വീണ്ടും ഇളക്കണം. ശേഷം മാഗി മസാല ഒരു പായ്ക്കറ്റ് ചേര്‍ക്കാം. മുളക്‌പൊടി കൂടി ചേര്‍ക്കണം. ഈ ചേരുവ നന്നായി ഇളക്കി പാകത്തിന് വെള്ളം ചേര്‍ത്ത് തിളക്കുമ്പോള്‍ മാഗി ന്യൂഡില്‍സ് ഇടാം. ഇനി ഇളക്കി എല്ലാം മിക്‌സ് ചെയ്യുക. മാഗി വെന്ത് വെള്ളംവറ്റിയാല്‍ ന്യൂഡില്‍സ് സേര്‍വിങ് ബൗളിലേക്ക് മാറ്റാം.

വായനക്കാർക്കും റെസിപ്പികൾ പങ്കുവെക്കാം 

Content Highlights: Egg Maggi easy recipe for instant lunch 

Content Highlights: