വരട്ടെ ഒരു കപ്പ് ചൂട് കോക്കനട്ട് ചായ

പണിയെടുത്ത് ക്ഷീണിച്ചോ? ഓരോ കപ്പ് ചൂട് ചായ കുടിച്ചാലോ?
- വെള്ളം- രണ്ട് കപ്പ്
- കറുവാപ്പട്ട- ഒരു കഷ്ണം
- തക്കോലം- ഒന്ന്
- ഗ്രാമ്പൂ- നാലെണ്ണം
- ഏലക്ക- രണ്ടെണ്ണം
- ടീ ബാഗ്- രണ്ടെണ്ണം
- തേങ്ങാപ്പാല്‍- മുക്കാല്‍ കപ്പ്
- പഞ്ചസാര - ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് വെള്ളത്തില്‍ തക്കോലം, ഗ്രാമ്പൂ, ഏലക്ക എന്നിവയിട്ട് തിളപ്പിക്കുക. ശേഷം തീ കുറച്ച് അഞ്ച് മിനിട്ട് വെച്ച് അടുപ്പില്‍നിന്നിറക്കാം. ഇതിലേക്ക് ടീ ബാഗിട്ട് അഞ്ച് മിനിട്ട് വെയ്ക്കുക. മറ്റൊരു സോസ്പാനില്‍ തേങ്ങാപ്പാലും പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കുക. പഞ്ചസാര അലിയുമ്പോള്‍ അടുപ്പില്‍ നിന്നിറക്കാം. ചായയില്‍നിന്ന് ടീബാഗ് എടുത്തുമാറ്റി കറുവാപ്പട്ടയിടുക. അരിച്ചശേഷം കപ്പുകളിലേക്ക് പകരാം. തേങ്ങാപ്പാല്‍ നന്നായി അടിച്ച്, ചായയ്ക്ക് മുകളിലൊഴിക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Coconut Tea Recipe
Content Highlights: