മാറ്റവുമായി സൊമാറ്റോ; നാല് കിലോമീറ്ററിൽ കൂടുതലാണെങ്കിൽ 'ലോങ് ഡിസ്റ്റന്‍സ് സര്‍വീസ് ഫീ'

നാല് കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തേക്കുള്ള ഭക്ഷണ ഓര്‍ഡറുകള്‍ക്ക് 'ലോങ് ഡിസ്റ്റന്‍സ് സര്‍വീസ് ഫീ' ഇടാക്കി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. നാല് മുതല്‍ ആറ് കിലോമീറ്റര്‍ ദൂരത്തിലുള്ള 150 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് സൊമാറ്റോ 15 രൂപ സേവന നികുതിയായി ഈടാക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ആറ് കിലോമീറ്ററിന് മുകളിലുള്ള ഓര്‍ഡര്‍ എത്ര രൂപയുടേതാണെങ്കിലും 25 മുതല്‍ 35 രൂപ വരെ അധിക ഫീസ് ഈടാക്കും. റസ്റ്ററന്റുകള്‍ സൊമാറ്റോയ്ക്ക നല്‍കേണ്ടി വരുന്ന സേവന നികുതി 30 ശതമാനത്തിലധികമാകില്ലെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും മറ്റ് ചാര്‍ജുകള്‍ ഉള്‍പ്പെടുമ്പോൾ കമ്മീഷന് 45 ശതമാനമായി ഉയരുമെന്ന് റസ്റ്ററന്റ് ഉടമകള്‍ക്ക് ആശങ്കയുണ്ട്.
കോവിഡിന് മുമ്പ് സൊമാറ്റോ ഉള്‍പ്പടെയുളള ഫുഡ് ഡെലിവറി ആപ്പുകള്‍ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഓര്‍ഡറുകള്‍ക്ക് ഫ്രീ ഡെലിവറി നല്‍കിയിരുന്നു.
Content Highlights: Zomato introduces a long-distance delivery fee for orders exceeding 4km