ഇന്ന് ലോകക്ഷീരദിനം; അറിഞ്ഞിരിക്കാം പ്രാധാന്യം

ജൂണ്‍ ഒന്നിനാണ് ലോക ക്ഷീരദിനം ആചരിക്കുന്നത്. നമ്മുടെ ദൈനംദിനഭക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പാലിനുള്ളത്. പാലും പാലുത്പ്പന്നങ്ങളും ശരീരത്തിന് ആവശ്യമായ പോഷണം പ്രധാനം ചെയ്യുന്നു.ആഗോള ഭക്ഷണമെന്ന നിലയില്‍ പാലിന്റെ പ്രാധാന്യം മുന്‍നിരയിലേക്ക് എത്തിക്കുവാനും ക്ഷീര കൃഷിയെയും ക്ഷീര വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (FAO) 2001 മുതലാണ് ഈ ദിനം ആചരിച്ചുവരുന്നത്. പാലിന്റെയും പാലുത്പന്നങ്ങളുടെയും ഗുണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും ക്യാപയിനുകളും ഈ ദിവസത്തോടനുബന്ധിച്ച് സംഘടിപ്പിക്കാറുമുണ്ട്.
ആരോഗ്യപ്രദമായ ലോകത്തിന്റ വളര്‍ച്ചയ്ക്ക് പ്രകൃതദത്തമായ പോഷണം ഉറപ്പുവരുന്ന പാലിന്റെ പ്രാധാന്യം നമുക്ക് എടുത്തുകാണിക്കാം എന്നതാണ് ഈ വര്‍ഷത്തെ ക്ഷീരദിനത്തിന്റെ തീം. പാല്‍ ലോകജനതയുടെ ആരോഗ്യസംരംക്ഷണത്തില്‍ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ചാണ് ഇത് ചര്‍ച്ചചെയ്യുന്നത്.
ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്കെല്ലാം എളുപ്പത്തില്‍ ലഭ്യമായതും പോഷകപ്രദമായതുമായ സമീകൃത ആഹാരമാണിത്. ലോകത്തിലാതെയുള്ള സമീകൃതഭക്ഷണത്തില്‍ പാലിനുള്ള പ്രാധാന്യവും വളരെ വലുതാണ്.പാലും ക്ഷീരമേഖലയും ലോകത്തിലെ നല്‍കിയ സംഭാവനകളെ എടുത്തുകാണിക്കാനാണ് ഈ ദിനം ആചരിച്ചുവരുന്നത്. ലോകമെമ്പാടും അംഗീകരിച്ച പോഷകപ്രദമായ ഭക്ഷണമെന്ന നിലയില്‍ പാലിന്റെ പ്രാധാന്യത്തെ കുറച്ചുകാണാന്‍ കഴിയില്ല.
കൂടാതെ, ലോക ക്ഷീര ദിനത്തില്‍, ജല ഉപഭോഗവും ഹരിതഗൃഹ പ്രവാഹം കുറയ്ക്കുന്നതുമായ നിര്‍മ്മാണ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മൃഗക്ഷേമവും ഉറപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ ദിനം ആഹ്വാനം ചെയ്യുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗം കൂടിയാണ് ക്ഷീരമേഖല. ഇതിനൊപ്പം നിരവധി ഉപവ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ക്ഷീരവ്യവസായത്തിന്റെ പ്രാമുഖ്യത്തെയാണ് എടുത്തുകാണിക്കുന്നത്.
Content Highlights: World Milk Day 2024: Date, Theme, And Significance Of The Day