തൈര് പതിവായി കഴിക്കാം ; കാരണമിതൊക്കെയാണ്

അടുക്കളയില്‍ വളരെ സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് തൈര്. തൈരിന്റെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. തൈരില്‍ തൈര്. കാത്സ്യം, വിറ്റാമിന്‍ ബി-2, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്‌നങ്ങളുള്ളവര്‍ക്കും പതിവായി തൈര് കഴിക്കുന്നത് വളരെ കുടലിന്റെ ആരോഗ്യത്തിന് നല്ലത്്. മികച്ച പ്രോബയോട്ടിക് ആണ്. ദിവസവും ഉച്ചയ്ക്ക് ചോറ് കഴിച്ചതിന് ശേഷം തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും അസിഡിറ്റിയെ തടയാനും നല്ലതാണ്.
പ്രോബയോട്ടിക് ആയതിനാല്‍ ഇതില്‍ നല്ല ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും ഉച്ചഭക്ഷണത്തില്‍ തൈര് കൂടി കഴിക്കാം. അതുപോലെ രാത്രി തൈര് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങളും മറ്റും ഉണ്ടാക്കിയേക്കാം.അതിനാല്‍ അതിനനുസരിച്ച് കഴിക്കാന്‍ ശ്രദ്ധിക്കാം.
രോഗപ്രതിരോധശേഷി കൂട്ടാന്‍ ദിവസവും തൈര് കഴിക്കുന്നത് നല്ലതാണ്. അലര്‍ജി രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സഹായിക്കും. ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും തൈര് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും.
ദിവസവും തൈര് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്കും ഗുണം ചെയ്യും. ഇത്് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ നല്ലതാണ്. പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ് തൈര്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.തൈര് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ കാത്സ്യം ധാരാളം അടങ്ങിയ തൈര് ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാനും തൈര് കഴിക്കുന്നത് നല്ലതാണ്.
തൈര് കഴിക്കുന്നത് കലോറിയുടെ ഉപഭോഗം കുറയ്ക്കും.
(ശദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: benefits of eating curd