ചോക്ലേറ്റ് ചോറ് മുതല്‍ ശീതളപാനീയം ചേര്‍ത്ത ഓംലെറ്റ് വരെ,2024-ലെ വിചിത്രമായ ഫുഡ് ട്രെന്‍ഡുകള്‍

വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാവാറുണ്ട്. ചിലതിന്റെ കോംമ്പോ നാവില്‍ വെള്ളം വരുത്തുന്നതാണെങ്കില്‍ ചിലത് കാണുമ്പോള്‍ തന്നെ നെറ്റിചുളിക്കേണ്ടി വരും. ഇത്തരത്തില്‍ വിചിത്രമായ ഭക്ഷണത്തിന്റെ വീഡിയോയകളും വൈറലാവാറുണ്ട്. 2024ല്‍ വൈറലായ ചില അപൂര്‍വ ഭക്ഷണ കോമ്പോകള്‍ പരിചയപ്പെടാം
ചോക്ലേറ്റ് വെജിറ്റബിള്‍ റൈസ് ബോള്‍
മാര്‍ച്ചില്‍ സ്‌കോട്ട് ഹെന്‍സ്പീറ്ററാണ് വെജിറ്റബിള്‍ റൈസ് ബോളിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. വെജിറ്റബിള്‍ റൈസ് ബോളിനൊപ്പം ചോക്ലേറ്റ് ചിപ്പ് കൂക്കീസ് കൂടെ ചേര്‍ക്കുന്നുണ്ട്. ഇയാള്‍ തന്നെ തയ്യാറാക്കിയ ഈ റെസിപ്പി വീഡിയോ വളരെ പെട്ടെന്ന് ട്രെന്‍ഡിങ്ങായി. ഇത്രയും വിചിത്രമായ ഭക്ഷണം കഴിച്ചാല്‍ ഭക്ഷ്യവിഷബാധ ഏല്‍ക്കുമെന്നാണ് കാണികള്‍ കമന്റ് ചെയ്തത്
ഗോല്‍ഗപ്പ മാഗി
ഇന്ത്യ മുഴുവന്‍ ആരാധകരുള്ള വടക്കേ ഇന്ത്യന്‍ ഭക്ഷണമാണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. ഈ ഗോല്‍ഗപ്പയുടെ ഉള്ളിലൊഴിക്കുന്ന പുളിയുള്ള പാനീയത്തിന് പകരമായി സൂപ്പി വെജ് ന്യൂഡില്‍സ് ചേര്‍ക്കുന്നതാണ് ഈ വിഭവം. എന്നാല്‍ ഈ വിഭവവും കാണികളെ ആകര്‍ഷിച്ചില്ല. രുചിയേറിയ രണ്ട് ഭക്ഷണങ്ങളെയും നശിപ്പിച്ചുവെന്നായിരുന്നു കമന്റ്
മിറാന്റ ഓംലൈറ്റ്
ശീതളപാനീയമായ മിറാന്റ ചേര്‍ത്ത് ഓംലൈറ്റ് ഉണ്ടാക്കുന്ന വീഡിയോ കഴിഞ്ഞ ജൂണിലാണ് വൈറലായത്. ഈ വിഭവത്തിനും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു
ബട്ടൂര ബര്‍ഗ്ഗര്‍
ഭക്ഷണപ്രേമികള്‍ക്കിടയില്‍ വളരെയേറെ ആരാധകരുടെ ഭക്ഷണങ്ങളാണ് ബട്ടൂരയും ബര്‍ഗ്ഗറും. ബട്ടൂരയ്ക്കുള്ളില്‍ വിവിധ തരം ഫില്ലിങ്ങുകള്‍ ചേര്‍ത്ത് ചുട്ടെടുക്കുന്നതാണ് ഈ വിഭവം. രണ്ട് ക്ലാസിക്ക് ഭക്ഷണങ്ങളെ ആനാരോഗ്യകരമായി ഉണ്ടാക്കിയെന്നായിരുന്നു കാണികളുടെ പരാതി
ഫ്രൂട്ട് ആന്‍ഡ് മോമോസ്
വൈറലായ മറ്റൊരു ഭക്ഷണമാണ് ഫ്രൂട്ട്‌സ് ആന്‍ഡ് മോമോസ്. വിവിധ തരം പഴങ്ങള്‍, ക്രീം,വെണ്ണ,പാല്‍ എന്നിവ ധാരാളം ഒഴിച്ചുണ്ടാക്കുന്ന മിശ്രിതത്തില്‍ ചേര്‍ത്തിളക്കി. മോമോസും ചേര്‍ത്ത് വിളമ്പും. ഈ വിചിത്ര ഭക്ഷണത്തിനും ധാരാളം വിമര്‍ശനം നേരിട്ടു
ചോക്ക്‌ളേറ്റ് നിറച്ച ഇഡ്ഡലി
ചോക്ക്‌ളേറ്റും പഴങ്ങളും ചേര്‍ത്ത് ഇഡ്ഡലിയുണ്ടാക്കും ഇതിന് മുകളില്‍ വിവിധ തരം ലിച്ചി ജാമും ഐസ്‌ക്രീമും ചേര്‍ത്താണ് വിളമ്പുന്നത്. ഈ കോംമ്പോയ്ക്കും ആരാധകരെ ലഭിച്ചില്ല.
ഗുലാബ് ജാമൂന്‍ പറാത്ത
ഈ ശ്രേണിയില്‍ അവസാനം ട്രെന്‍ഡില്‍ കയറിയ വിഭവമാണ് ഗുലാബ് ജാമൂന്‍ പറാത്ത. ഗുലാബ് ജാമുന്‍ ആട്ടമാവിനോടൊപ്പം കുഴച്ച് വെണ്ണയില്‍ ചുട്ടെടുക്കുന്ന പറാത്തയാണിത്. ഗൂലാബ് ജാമൂന് സ്തുതിയെന്നായിരുന്നു വീഡിയോയക്ക് താഴെ വന്ന കമന്റ്. നിരവധി പേരാണ് വിഭവത്തിന് വിമര്‍ശനവുമായി എത്തിയത്.
Content Highlights: Viral food trends in 2024