വെജിറ്റേറിയന്‍ ഡയറ്റാണോ; പ്രോട്ടീന്‍ ലഭിക്കാന്‍ ഇവ കഴിക്കണം

ഏതുതരം ആഹാരം കഴിക്കണമെന്നുള്ളത് വ്യക്തികളുടെ താത്പര്യമാണ്. ചിലര്‍ നോണ്‍ വെജ് ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ചിലര്‍ വീഗന്‍ ഡയറ്റ് പിന്‍തുടരുന്നവരാകും. ഇത്തരത്തില്‍ ഭക്ഷണശീലങ്ങള്‍ പലര്‍ക്കും പലതാണ്.ഏത് ഡയറ്റ് രീതി ആയാലും നമുക്കാവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ ഉറപ്പുവരുത്താന്‍ സാധിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം.
നമ്മള്‍ നിര്‍ബന്ധമായും ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തേണ്ട ഘടകമാണ് പ്രോട്ടീന്‍. നമുക്ക് ആവശ്യമായ ഊര്‍ജം പകരുന്നതിനും എല്ലുകളുടെ വളര്‍ച്ചയ്ക്കുമെല്ലാം പ്രോട്ടീന്‍ അത്യാവശ്യമാണ്.
നോണ്‍-വെജ് കഴിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കുന്നതിന് കുറെക്കൂടി എളുപ്പമാണ്.കാരണം മത്സ്യ- മാംസാദികളിലെല്ലാം പ്രോട്ടീന്‍ നല്ല രീതിയില്‍ അടങ്ങിയിരിക്കുന്നു.
എന്നാല്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കുന്നതിനുള്ള ഉറവിടങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലെങ്കില്‍ അവരില്‍ പ്രോട്ടീന്‍ അഭാവം വരാന്‍ സാധ്യതയുണ്ട്.
അതിനാല്‍ പ്രോട്ടീന്‍ കൃത്യമായി ലഭിക്കുന്നതിനായി വെജിറ്റേറിയന്‍ ഡയറ്റ് പാലിക്കുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം.
വെജിറ്റേറിയന്‍ ഡയറ്റ് പാലിക്കുന്നവരില്‍ ചിലര്‍ മുട്ട കഴിക്കാറുണ്ട്. മുട്ട മാംസ്യത്തിന്‍റെ നല്ലൊരു സ്രോതസാണ്. എന്നാല്‍ എല്ലാവരും ഇത് കഴിക്കണമെന്നില്ല. പീനട്ട് ബട്ടര്‍ പതിവായി കഴിക്കുന്നത് പ്രോട്ടീന്‍ ലഭിക്കുന്നതിന് ഗുണം ചെയ്യും. ദിവസവും രണ്ട് ടീസ്പൂണ്‍ പീനട്ട് ബട്ടര്‍ കഴിക്കണം.
പ്രോട്ടീന്‍ ലഭിക്കുന്നതിന് വെള്ളക്കടല നല്ലൊരു ഭക്ഷണമാണ്. ഇതും വേവിച്ചത് അരക്കപ്പോളം കഴിച്ചാല്‍ മതിയാകും. സാലഡിലോ കറിയിലോ വെള്ളക്കടല ചേര്‍ത്ത് ഉപയോഗിക്കാം. പാല്‍ കഴിക്കുന്നതും പതിവാക്കുന്നതും പ്രാട്ടീന്‍ ലഭിക്കുന്നതിന് സഹായിക്കും. പാല്‍ അങ്ങനെ തന്നെ കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരാണെങ്കില്‍ പാല്‍ ചേര്‍ത്ത് ഷേക്കോ സ്മൂത്തിയോ തയ്യാറാക്കി കഴിക്കാം.
വിവിധയിനം വിത്തുകളും പ്രോട്ടീന്‍റെ നല്ല സ്രോതസാണ്. പ്രോട്ടീന്‍ മാത്രമല്ല, ആരോഗ്യകരമായ കൊഴുപ്പ്- വൈറ്റമിനുകള്‍- ധാതുക്കള്‍ എന്നിവയുടെയെല്ലാം ഉറവിടമാണ് സൂര്യകാന്തിവിത്ത്. ചണവിത്ത്, മത്തക്കുരു തുടങ്ങിയവ. നട്സില്‍ തന്നെ ഒരുപാട് ആരോഗ്യഗുണമുള്ള ഒന്നാണ് വാള്‍നട്ട്‌സ്. ഇതും പ്രോട്ടീനിന്റെ നല്ലൊരു ഉറവിടമാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Vegetarians, Vegetarian food,Protein-Rich Foods, diet plan,seeds,nuts,food