6 നേരം ഭക്ഷണം, ബിരിയാണി ഒഴിവാക്കാതെ ഡയറ്റ്; മുന്നാഭായിയുടെ ഫിറ്റ്‌നെസ്സ് സീക്രട്ട്

സഞ്ജയ് ദത്ത് | ഫോട്ടോ: AFP
സഞ്ജയ് ദത്ത് | ഫോട്ടോ: AFP

67-ാം ജന്മദിനം ആഘോഷിക്കുകയാണ് ബോളിവുഡിന്റെ മുന്നാഭായ് സഞ്ജയ് ദത്ത്. ഉയർച്ചകളും താഴ്ചകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 2020 ഓഗസ്റ്റിലാണ് സ്റ്റേജ് 4 ശ്വാസകോശ അർബുദം സഞ്ജയ് ദത്തിന് സ്ഥിരീകരിച്ചത്. കാൻസറിനോട് പൊരുതി, അതിനെ തോൽപിച്ച സഞ്ജയ് ദത്ത് കൂടുതൽ കരുത്താനായാണ് മടങ്ങിവന്നത്. 67-ലും മികച്ച ഫിറ്റ്‌നെസ്സ് ആണ് താരം കാത്തുസൂക്ഷിക്കുന്നത്.

ദിവസത്തിൽ ആറുനേരം എന്ന രീതിയിലാണ് സഞ്ജയ് ഡയറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഒരേസമയം കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് പകരം കൃത്യമായ ഇടവേളകളിൽ പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. കർശനമായ ഡയറ്റ് പിന്തുടരുമ്പോഴും പ്രിയപ്പെട്ട ഭക്ഷണമായ ബിരിയാണി ഒഴിവാക്കിയിരുന്നില്ല. സമീകൃത ആഹാരത്തോടൊപ്പം ഇടയ്ക്ക് ഇത്തരം ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ മിതമായ അളവിൽ ആസ്വദിക്കുന്നതാണ് ശൈലി.

പ്രായത്തെ വെല്ലുന്ന ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ കഠിനമായ വ്യായാമമുറകൾക്കൊപ്പം കൃത്യമായ ഭക്ഷണക്രമവും കാലറി നിയന്ത്രണവും ഇപ്പോഴും അദ്ദേഹം കർശനമായി പാലിക്കുന്നുണ്ട്.

Content Highlights: Sanjay Dutt follows a 6-meal-a-day structured eating plan. Maintains fitness at age 67 by balancing nutrition and calorie control. Overcame stage 4 lung cancer to return stronger., Allows moderate intake of favorite foods like biryani while maintaining a strict diet.