ഈ ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് മുടികൊഴിച്ചിലുണ്ടാക്കും ;ഡയറ്റില്‍ ശ്രദ്ധിക്കാം

തലമുടി കൊഴിയുന്നത് നമ്മള്‍ പലരുടേയും വലിയൊരു പ്രശ്‌നമാണ്. മുടിയുടെ ആരോഗ്യത്തിന് ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തില്‍ തന്നെയാണ്. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങളുണ്ട്. അതുപോലെ മുടിയുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചറിയാം.
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. ഇവയില്‍ കാണപ്പെടുന്ന ഉയര്‍ന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകള്‍ തലമുടി കൊഴിച്ചിലിന് കാരണമായേക്കും. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.ഗ്ലൈസമിക് സൂചിക കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ഇവ തലമുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പഞ്ചസാരയുടെ അമിതമായ ഉപയോഗം മുടികൊഴിച്ചിലിലും മുടിയുടെ ആരോഗ്യം നഷ്ടപ്പെടുത്തുന്നതിനും കാരണമാകും. അതിനാല്‍ പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.കഫൈനിന്റെ അമിത ഉപയോഗവും ചിലരില്‍ തലമുടി കൊഴിച്ചിലിന് കാരണമാകും.
ജങ്ക് ഫുഡ് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ത്താന്‍ സമയമായി. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മറ്റു ജങ്ക് ഫുഡുകള്‍ തുടങ്ങിയവയെല്ലാം തലമുടിയുടെ ആരോഗ്യത്തെ നഷ്ടപ്പെടുത്തും.
കൃത്രിമ മധുര പാനീയങ്ങള്‍ അധികമായി കുടിക്കുന്ന ശീലമുണ്ടോ ? ഇത്തരം സോഡകളുടെ ഉപയോഗവും മറ്റ് കൃത്രിമ മധുര പാനീയങ്ങളുടെ ഉപയോഗവും തലമുടിയുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: these poor dietary habits that are bad for hair fall