ചായയും മോമോസും കഴിച്ച് തുടക്കം, ചരിത്ര വിജയത്തിനു ശേഷമുള്ള ഉച്ചഭക്ഷണ ചിത്രം പങ്കുവെച്ച് സൊഹ്റാൻ മംദാനി

ന്യൂയോർക്കിന്റെ മേയർ-ഇലക്ടായി 34-കാരനായ സോഹ്റാൻ മാംദാനി തിരഞ്ഞെടുക്കപ്പെട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. ചരിത്രപരമായ വിജയത്തിന് ശേഷം പുതിയ ചുമതലകളിലേക്ക് കടക്കുന്ന ഇന്ത്യൻ വംശജനായ മംദാനി ഡെമോക്രാറ്റ് നേതാവായ അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസുമൊത്ത് (എഒസി) ദക്ഷിണേഷ്യൻ ഉച്ചഭക്ഷണം കഴിച്ചാണ് ആദ്യ ദിവസം ആരംഭിച്ചത്. ചായയും മോമോസും അടക്കം താൻ കഴിച്ച ഭക്ഷണങ്ങളുടെ ചിത്രം പങ്കുവെക്കാനും മംദാനി മറന്നില്ല.
മേയർ-ഇലക്ട് എന്ന നിലയിൽ തൻ്റെ തിരക്കിട്ട ആദ്യ ദിവസം അഭിമുഖങ്ങളും പ്രഖ്യാപനങ്ങളും മീറ്റിംഗുകളും നിറഞ്ഞതായിരുന്നു എന്ന് മാംദാനി എക്സ് പോസ്റ്റിൽ കുറിച്ചു.
ന്യൂയോർക്കിലെ ജാക്സൺ ഹൈറ്റ്സിലെ ലാലിഗുരസ് ബിസ്‌ട്രോയിൽ വെച്ചായിരുന്നു മാംദാനിയും എഒസിയും ഉച്ചഭക്ഷണം കഴിച്ചത്. ന്യൂയോർക്കിലെ ക്വീൻസിലെ ജാക്സൺ ഹൈറ്റ്സിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ-നേപ്പാളീസ് ഭക്ഷണശാലയാണ് ലാലിഗുരസ് ബിസ്‌ട്രോ.
ചായ, മോമോസ്, പനീർ ടിക്ക
ചായ, മോമോസ്, ആലൂ ദം ( സ്ലോ കുക്ക് ചെയ്ത ഉരുളക്കിഴങ്ങ് പ്രധാന വിഭവം), കൂടാതെ പനീർ ടിക്കയോടൊപ്പം ബാവോ ( യീസ്റ്റിൽ തയ്യാറാക്കി ബണിനുള്ളിൽ വിവധ ഫില്ലുങ്ങൾ നിറച്ചത്) എന്നിവയാണ് ഇരുവരും കഴിച്ചത്.
മാംദാനിയുടെ മേയർ സ്ഥാനത്തേക്കുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയ ചുരുക്കം ചില ഡെമോക്രാറ്റുകളിൽ ഒരാളായിരുന്നു കോൺഗ്രസ് വുമൺ ഒകാസിയോ കോർട്ടെസ്.
Content Highlights: Indian-American Zohran Mamdani elected NY Mayor-Elect. Celebrates historic win with AOC over South Asian lunch.