മികച്ച പ്രോട്ടീൻ തേടി നടക്കുകയാണോ?; അറിഞ്ഞിരിക്കാം ജാപ്പനീസ് വിഭവമായ നാത്തോയുടെ ആരോഗ്യ ഗുണങ്ങൾ

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. മുട്ടയും മീനും ഇറച്ചിയും പോലെ തന്നെ പ്ലാൻ്റ് പ്രോട്ടീനും ശരീരത്തിന് ആവശ്യമാണ്. പുളിപ്പിച്ച സോയാബീൻസ് ഉപയോഗിച്ച് തയ്യാറാക്കുന്ന പരമ്പരാഗത ജാപ്പനീസ് ഭക്ഷമാണ് നാത്തോ. പ്രോട്ടീൻ അടങ്ങിയ പോഷകാഹരങ്ങൾ തേടി നടക്കുന്നവരുടെ പ്രിയ ഭക്ഷണം.
ബാസിലസ് സബ്ടിലിസ് എന്ന ബാക്ടീരിയ ഉപയോഗിച്ചാണ് സോയാബീൻ പുളിപ്പിച്ചെടുക്കുന്നത്. ഈ പ്രക്രിയയിലാണ് നാത്തോ "സൂപ്പർഫുഡ്" ആകുന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം ഇവ ഇപ്പോൾ താരമാണ്. പിറ്റ്സയിലുള്ള മെൽറ്റഡ് ചീസിന് സമാനമായാണ് നാത്തോയുടെ ചുറ്റുമുള്ള ഭാഗം ഉണ്ടാവുക.
നാത്തോയുടെ ഗുണങ്ങൾ
- മികച്ച പ്ലാൻ്റ് പ്രോട്ടീൻ സ്രോതസ്
- നാരുകളാൽ സമ്പന്നം (100 ഗ്രാം നാത്തോയിൽ 5.5 ഗ്രാം നാരുകൾ വരെ അടങ്ങിയിരിക്കുന്നു).
- വിറ്റാമിൻ K2 സമ്പന്നമായ ഭക്ഷണസ്രോതസ്സ് (100 ഗ്രാം നാത്തോയിൽ 1000 മൈക്രോഗ്രാം വരെ വിറ്റമിൻ K2 അടങ്ങിയിരിക്കുന്നു).
- മികച്ച പ്രോബയോട്ടിക്സ് ഭക്ഷണം
- നട്ടോകിനേസ് എന്ന എൻസൈം – രക്തക്കുഴലുകളുടെ ആരോഗ്യത്തിന് സഹായകമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഫുഡ് ആൻ്റ് സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ നാത്തോയുടെ ആരോഗ്യ ഗുണങ്ങൾ പരാമർശിക്കുന്നുണ്ട്. എല്ലുകളുടെ സാന്ദ്രത വർധിപ്പിക്കാൻ വിറ്റാമിൻ K2 സഹായിക്കുന്നു. മലബന്ധം, വയറുവീർക്കുക എന്നിവ കുറയ്ക്കാനും ഇവ സഹായകമാണ്.
ഡയറ്റിൽ എങ്ങനെ ഉൾപ്പെടുത്താം
- ചെറിയ അളവിൽ ആദ്യം കഴിക്കാം
- ചോറിൻ്റെ കൂടെ കഴിക്കാവുന്നതാണ്.
- ഉള്ളി, കടുക്, സോയ സോസ് എന്നിവ ചേർത്തും പരീക്ഷിക്കാവുന്നതാണ്.
- ബ്രെഡ്ടോസ്റ്റിനോടൊപ്പമോ അവോക്കാഡോയോടൊപ്പമോ കഴിച്ചുനോക്കാം.
ഇവയിൽ വിറ്റമിൻ K2 അടങ്ങിയിട്ടുള്ളതിനാൽ രക്തം കട്ടപിടിക്കാതിരിക്കാൻ മരുന്ന് കഴിക്കുന്നവർ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടേണ്ടതുണ്ട്. അലർജിയുള്ളവരും ഇവ ഒഴിവാക്കുക.
ഫ്രഷ് ആയി കഴിക്കുമ്പോഴാണ് ഇവയുടെ പ്രോബയോട്ടിങ് ഗുണങ്ങൾ ലഭിക്കുന്നത്. ഫ്രിഡ്ജിൽ സൂക്ഷിക്കാനും ശ്രദ്ധിക്കാം.
Content Highlights: Discover Natto, a fermented Japanese superfood rich in protein, fiber, and Vitamin K2.