ചട്ടി ഒന്നുമതി, ചപ്പാത്തിയും കറിയും ഒരേസമയം, എന്തൊരു ബുദ്ധി; വൈറലായി വീഡിയോ

ഫുഡ് വ്‌ളോഗര്‍മാരുടേയും പാചക വിദഗ്ധരുടേയും വിവിധതരം പാചകവീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ നാം കാണാറുണ്ട്. എന്നാല്‍ ഒരു ചട്ടിയില്‍ ഒരേ സമയം രണ്ട് വ്യത്യസ്ത വിഭവങ്ങള്‍ പാചകം ചെയ്യുന്ന കാഴ്ച അപൂര്‍വമായിരിക്കും. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഒരു ചീനച്ചട്ടിയില്‍ ഒരേ സമയം ചപ്പാത്തിയും കറിയും പാചകം ചെയ്യുന്നയാളുടെ വീഡിയോ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉമേഷ് എന്നയാളുടെ ഇന്‍സ്റ്റഗ്രാം പേജില്‍നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗ്യാസ് സ്റ്റൗവ്വില്‍ വെച്ച ചീനചട്ടിയുടെ ഉള്‍ഭാഗം ആട്ട ഉപയോഗിച്ച് രണ്ട് ഭാഗങ്ങളായി വിഭജിച്ചാണ് ഇയാള്‍ പാചകം ചെയ്യുന്നത്. ഇതിലെ ഒരു ഭാഗത്ത് ഉരുളക്കിഴങ്ങ് കറിയും മറുഭാഗത്ത് ചപ്പാത്തിയും പാചകം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോക്ക് ഇതുവരെ 125 മില്യണ്‍ വ്യൂസാണ് വീഡിയോക്ക് കിട്ടിയത്. വീഡിയോ കണ്ട കൗതുകത്തില്‍ നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്.
ഇതേ പേജിലെ മറ്റൊരു വീഡിയോയില്‍ ഇയാള്‍ ചീനച്ചട്ടി മൂന്ന് ഭാഗങ്ങളായി തിരിച്ചുകൊണ്ട് മൂന്ന് വിഭവങ്ങള്‍ പാചകം ചെയ്യുന്നതായി കാണാം. ചോറും ഉരുളക്കിഴങ്ങ് കറിയും മറ്റൊരു കറിയുമാണ് അതില്‍ പാചക ചെയ്യുന്നത്. മൂന്ന് വിഭവങ്ങളും പലസ്പരം കലരാതെ കൃത്യമായാണ് ഇയാള്‍ ഭക്ഷണം തയ്യാറാക്കുന്നത്.
Content Highlights: Viral video of a man cooking chapati and curry simultaneously in one pan