കൂൺ ഫ്രിഡ്ജില്‍ വെക്കുമ്പോൾ കേടാകുന്നുണ്ടോ? ഈ പൊടിക്കൈ പരീക്ഷിക്കാം

പുതിയ പായ്ക്കറ്റ് കൂൺ വാങ്ങിയാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വഴുവഴുപ്പുള്ളതാവുകയോ കറുത്ത പാടുകൾ വരികയോ ചെയ്യാറുണ്ട്. ശരിയായ രീതിയിൽ സൂക്ഷിക്കാതിരിക്കുമ്പോഴാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. കൂണിൻ്റെ ഏറിയെ പങ്കും ജലാംശമായതിനാൽ ഈർപ്പം തങ്ങിനിൽക്കുന്ന അന്തരീക്ഷത്തിലോ വളരെ മുറുക്കി അടച്ച പാത്രങ്ങളിലോ വെച്ചാൽ ഇത് വേഗത്തിൽ കേടാകും.
കൂൺ ശരിയായ രീതിയിൽ സൂക്ഷിക്കുന്നത് ഇവയുടെ ഘടന നിലനിർത്താനും പോഷകങ്ങൾ സംരക്ഷിക്കാനും സഹായിക്കും.
ശരിയായ സംഭരണ രീതികൾ
ഫ്രിഡ്ജിൽ സൂക്ഷിക്കാം; പേപ്പർ ബാഗിലോ, തുണിയിൽ പൊതിഞ്ഞോ സൂക്ഷിക്കാം. വായുസഞ്ചാരം നിലനിർത്താൻ സഹായിക്കുന്ന തരത്തിൽ സൂക്ഷിക്കുന്നതാണ് ഉചിതം. കൂൺ അവയുടെ ഗുണമേന്മ അനുസരിച്ച് അഞ്ച് മുതൽ ഏഴ് ദിവസം വരെ ഫ്രഷായി നിലനിർത്താൻ സാധിക്കും.
പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കാം: പ്ലാസ്റ്റിക് പാക്കേജിങ് ഈർപ്പം തങ്ങിനിർത്താൻ ഇടയാക്കുന്നു. ഇത് കൂൺ കേടാകുന്നതിന് കാരണമായേക്കാം. വായുകടക്കാത്ത എയർടൈറ്റ് പാക്കേജിങ്ങും ഒഴിവാക്കാം. കൂൺ സംഭരിച്ചിരിക്കുന്ന പാത്രങ്ങൾക്കു മുകളിൽ മറ്റു സാധനങ്ങൾ വെക്കാതിരിക്കാൻ ശ്രദ്ധിക്കാം.
ഉപയോഗിക്കാൻ എടുക്കുന്നതിന് മുമ്പ് കഴുകാതിരിക്കാം. പാചകം ചെയ്യാൻ എടുക്കുമ്പോൾ മാത്രം ഇവ വൃത്തിയാക്കുക.
ദീർഘകാല സംഭരണം
- കൂൺ ഒരാഴ്ചയിലധികം സൂക്ഷിക്കണമെങ്കിൽ ഫ്രീസുചെയ്യാം.
- ഫ്രീസുചെയ്യുന്നതിന് മുമ്പ് ഇവ ചെറുതായി വഴട്ടി തണുപ്പിച്ച് സൂക്ഷിക്കാം.
- ഫ്രോസൺ കൂൺ രണ്ട് മാസം വരെ കേടുകൂടാതെയിരിക്കും. സൂപ്പുകൾ, സോസ്, സ്റ്റ്യൂ എന്നിവയ്ക്ക് ഇവ ഉചിതമാണ്.
Content Highlights: Learn how to store mushrooms properly