ഓര്‍മ്മക്കുറവും ഉത്കണ്ഠയും അകറ്റാം; തലച്ചോറിനുമേകാം മികച്ച ഭക്ഷണം

representative image|photo: canva
representative image|photo: canva

ലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണത്തിലും ശ്രദ്ധിക്കണം. ഓര്‍മ്മക്കുറവും ഉത്കണ്ഠയുമെല്ലാം അകറ്റുന്നതില്‍ ഡയറ്റിനും പങ്കുണ്ട്. ഇതിനായി  അവശ്യപോഷകങ്ങള്‍, ആന്റിഓക്സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണം കഴിക്കണം. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില ജ്യൂസുകള്‍  അറിഞ്ഞിരിക്കാം.

ജ്യൂസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മാതളനാരങ്ങയുടേത്. ഇതില്‍ പോളിഫെനോള്‍ അടങ്ങിയിട്ടുണ്ട്.ഇത് തലച്ചോറിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും തലച്ചോറിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.

ബ്ലൂബെറിയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും ഇതിലെ ഫ്‌ളേവനോയ്ഡുകള്‍ മസ്തിഷ്‌ക കോശങ്ങളെ സംരക്ഷിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി, കെ, നാരുകള്‍ എന്നിവ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും.

ബീറ്റ്‌റൂട്ടില്‍ ഉയര്‍ന്ന അളവില്‍ നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും ഡിമെന്‍ഷ്യയുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
ചീരയില്‍ ല്യൂട്ടിന്‍, ഫോളേറ്റ്, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെട്ടതാക്കുന്നു.

മുന്തിരിയില്‍ റെസ്വെറാട്രോള്‍, ഫ്‌ളേവനോയ്ഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അവ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുകയും ചെയ്യും. മസ്തിഷ്‌ക കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും കഴിയുന്ന ആന്റിഓക്സിഡന്റായ ലൈക്കോപീന്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്.തക്കാളിയും ഡയറ്റില്‍ വേണം. 

വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്.  ഇതിനോടൊപ്പം ആന്റിഓക്സിഡന്റ് ഗുണങ്ങളും ഇതിനുണ്ട്. ഇത് തലച്ചോറിനെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി കൂട്ടുകയും ചെയ്യും. ഓറഞ്ച് ജ്യൂസ് രോഗപ്രതിരോധ ശേഷി കൂട്ടാനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)


 

Content Highlights: healthy juices to boost your brain power