പറമ്പിലെ കളയായി കരുതി കളയല്ലേ ; ഇത് ആരോഗ്യം കാക്കുന്ന പണച്ചെലവില്ലാത്ത ഇലക്കറി

representative image|photo:canva
representative image|photo:canva

ചീരയെന്ന് പേരിലുണ്ടെങ്കിലും വലിയ പ്രാധാന്യം ലഭിക്കാത്ത ഇലക്കറിയാണ് സാമ്പാര്‍ചീര. പരിപ്പ്ചീരയെന്ന് പ്രദേശിമായി ഇതറിയപ്പെടുന്നുണ്ട്. പറമ്പിലും പാടത്തുമെല്ലാം ഒരു പരിചരണവും കൂടാതെ തഴച്ചുവളരുന്ന ഒരു സസ്യമാണിത്.

പറമ്പിലെ കളയായി കരുതുന്നന്നവരും കുറവല്ല. വലിയ വില കൊടുത്ത് പച്ചക്കറികളൊക്കെ വാങ്ങുമ്പോഴും സാമ്പാര്‍ ചീരയെ ആരുംതന്നെ പൊതുവേ കാര്യമാക്കാറില്ല. എന്നാല്‍ ഇതൊക്കെയായി താരതമ്യം ചെയ്യുമ്പോള്‍ പതിന്മടങ്ങ് പോഷകഗുണം ഇതിനുണ്ട്. സാമ്പാര്‍ ചീരയുടെ വിവിധ ആരോഗ്യഗുണങ്ങള്‍ റിസര്‍ച്ച് ഗേറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രമേഹമുള്ളവര്‍ക്കും കഴിക്കാവുന്ന ഭക്ഷണമാണ്.

വിറ്റാമിന്‍ എയുടെ ഏറ്റവും മികച്ച സ്രോതസുകളിലൊന്നാണ് ഈ ചീര. തണ്ടുകളും ഇലകളും ഒരുപോലെ ഭക്ഷ്യയോഗ്യമാണ്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും ഇതിലുണ്ട്. വിളര്‍ച്ചയ്ക്കും അസ്ഥിസംബന്ധമായ രോഗങ്ങള്‍ക്കുമെല്ലാം സാമ്പാര്‍ ചീര  കഴിക്കുന്നത് വളരെ നല്ലതാണ്.

കലോറി വളരെ കുറവുള്ള ഭക്ഷണം കൂടിയാണിത്. നനവുള്ള പ്രദേശങ്ങളില്‍ വളരെ വേഗത്തില്‍ വളരുന്നതിനായി മുറിച്ചെടുത്താലും അവ സ്വയം വളര്‍ന്നുകൊള്ളും പണം മുടക്കാതെ കഴിക്കാവുന്ന മികച്ചൊരു പോഷകാഹാരം കൂടിയാണിത്.

തളര്‍ച്ച , രക്തക്കുറവ് പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്. രക്തകോശങ്ങള്‍ കൂട്ടാന്‍ ഇത് ഗുണം ചെയ്യും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഈ ഇലക്കറി നല്ലതാണ്. മലബന്ധത്തെ പ്രതിരോധിക്കാനും ഇത് ഉപകരിക്കും. നല്ലൊരു ആന്റി ഓക്‌സിഡന്റ് കൂടിയാണിത്.

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് ധൈര്യമായി ഡയറ്റിലുള്‍പ്പെടുത്താം. കാരണ് ഈ ചീര കലോറി കുറഞ്ഞൊരു ഭക്ഷണമാണിത്. രോഗപ്രതിരോധശേഷി കൂട്ടാന്‍ ഇത് സഹായിക്കും. ഇതിലുള്ള വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. തലച്ചോറിന്റെ ആരോഗ്യത്തിനും സാമ്പാര്‍ ചീര ഡയറ്റിലുള്‍പ്പെടുത്താം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക. )

Content Highlights: health benefits of waterleaf