ശരീരഭാരവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ ഈ പഴം കഴിക്കാം

representative image|photo:canva
representative image|photo:canva

നല്ല രുചിയുള്ള പഴമാണ് പീച്ച്. ഇതില്‍ വിറ്റാമിനുകളായ എ,സി, ഇ എന്നിവയും പൊട്ടാസ്യം തുടങ്ങിയവും  അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളുടേയും നല്ലൊരു കലവറയാണിത്. രുചിയോടൊപ്പം തന്നെ നിരവധി ആരോഗ്യഗുണങ്ങളും ഈ പഴത്തിനുണ്ട്.

ഫൈബറുകളാല്‍  സമ്പന്നമാണ്  പീച്ച് എന്നതിനാല്‍ പ്രമേഹരോഗികള്‍ക്ക്  ധൈര്യമായി കഴിക്കാവുന്ന പഴമാണ്. രക്തത്തിലേയ്ക്ക് പഞ്ചസാരയെത്തുന്ന പ്രവര്‍ത്തനത്തെ പരമാവധി പതുക്കെയാക്കുകയാണ് പീച്ച് ചെയ്യുന്നത്. ഫൈബറുകളാല്‍ സമ്പുഷ്ടമായതിനാല്‍ പീച്ച് ദഹനത്തിന് ഗുണം ചെയ്യും. മലബന്ധം തടയാനും കുടലിന്റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

പൊട്ടാസ്യം ധാരാളം അടങ്ങിയ പീച്ച് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. വിറ്റാമിന്‍ ഇ-യും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ പീച്ച്  ചര്‍മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ചര്‍മത്തിന് തിളക്കം പ്രദാനം ചെയ്യും. 

പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പീച്ച് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. പോഷകങ്ങളുടെ കലവറയായ  പീച്ച് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇവയില്‍ ഫാറ്റും തീരെ കുറവാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പീച്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Health Benefits ,Peach ,fruit,Weight Loss ,Immunity ,food