നന്നായി ഉറങ്ങാം, രോഗപ്രതിരോധശേഷിയും കൂട്ടാം; ഈ ഇലയിട്ട് വെള്ളം കുടിയ്ക്കാം

representative image|photo:canva
representative image|photo:canva

ളരെ നിസാരമായി നമ്മള്‍ കരുതുന്ന പലതിനും നമ്മള്‍  അറിയാത്ത ആരോഗ്യഗുണങ്ങള്‍ ഉണ്ടാകും. പേരയ്ക്ക കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് പോലും പേരയിലയുടെ ഗുണങ്ങളെക്കുറിച്ച് വലിയ ധാരണയില്ല.പേരയിലയില്‍ നിരവധി പോഷകങ്ങളുമുണ്ട്. പേരയില  ചേര്‍ത്ത വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും. പേരയില  ചേര്‍ത്ത
വെള്ളത്തിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.

പേരയിലയില്‍ ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.

പേരയിലകള്‍ പ്രകൃതിദത്താ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാല്‍ സമ്പന്നമാണ്. പല്ലിന്റെ ആരോഗ്യം മികച്ചതാക്കി മാറ്റാന്‍ ഇത് സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ അടങ്ങിയിട്ടുള്ള പേരയില പല്ലുവേദന, മോണയിലെ നീര്‍വീക്കം, ഓറല്‍ അള്‍സര്‍ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു.രോഗപ്രതിരോധശേഷി കൂട്ടാനും ഈ വെള്ളം കുടിയ്ക്കാം.

പേരയില ചേര്‍ത്ത് വെള്ളം പതിവായി കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. മറ്റൊന്ന് ഹൃദയ സംബന്ധമായ രോഗ സാധ്യതകളെ അകറ്റിനിര്‍ത്താന്‍ പേരയില സഹായകമാണ്.നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

വയറിളക്കം അകറ്റുന്നതിന് പേരയില ചേര്‍ത്ത് തിളപ്പിച്ച ചായ കുടിക്കുന്നത് നല്ലതാണ്. ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്‌നങ്ങളെ കുറയ്ക്കാനും നല്ലതാണ് പേരയിലയിട്ട വെളളം കുടിയ്ക്കാം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)


 

.

Content Highlights: Health Benefits of Guava Leaves