പതിവായി വെളുത്തുള്ളി കഴിച്ചാല്‍ ; അറിയാം ഗുണങ്ങള്‍

വെളുത്തുള്ളി നമ്മുടെ വീടുകളില്‍ സര്‍വ്വസാധാരണമായി കാണുന്ന ഒന്നാണ്. വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. ഡയറ്റില്‍ പതിവായി വെളുത്തുള്ളി ഉള്‍പ്പെടുത്തിയാല്‍
മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അല്ലിസിന്‍ പോലുള്ള സംയുക്തങ്ങളാല്‍ സമ്പന്നമാണ് വെളുത്തുള്ളി. അതിനാല്‍ ഇവയ്ക്ക് ഗ്ലൂക്കോസ് നിയന്ത്രിക്കാനുള്ള കഴിവുണ്ട്.
ചൈനയിലെ ഒരു കൂട്ടം ഗവേഷകര്‍, മനുഷ്യരില്‍ രക്തത്തിലെ ലിപിഡിലും ഗ്ലൂക്കോസിന്റെ അളവിലും വെളുത്തുള്ളിയുടെ സ്വാധീനത്തെക്കുറിച്ച് അവലോകനവും മെറ്റാ അനാലിസിസും നടത്തിയിരുന്നു. ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇവർ ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നത്.
18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരുമായി രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയാണ് പഠനം നടത്തിയത്. ഹീമോഗ്ലോബിന്‍, ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ്, മൊത്തം കൊളസ്‌ട്രോള്‍, എച്ച്.ഡി.എല്‍ കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് ഇതില്‍ അവര്‍ പരിശോധിച്ചു. പഠനത്തില്‍ വെളുത്തുള്ളി ഫാസ്റ്റിംഗ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിച്ചതായി കണ്ടെത്തുകയും ചെയ്തു.
വെളുത്തുള്ളി നല്ല കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി മെച്ചപ്പെടുത്തിയതായും പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്, ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്നും പഠനമുണ്ട്.
വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്ന് ജേര്‍ണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെളുത്തുള്ളിയിലെ വിറ്റാമിന്‍ ബി 6, സി, നാരുകള്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ഊര്‍ജ്ജനില വര്‍ധിപ്പിക്കാനും മെറ്റബോളിസം കൂട്ടാനും ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Health Benefits of Garlic