രാത്രി വെളുത്തുള്ളി കഴിച്ചാലുള്ള ഗുണങ്ങളറിയാമോ?

പ്രതീകാത്മക ചിത്രം | Photo: canva.com/
പ്രതീകാത്മക ചിത്രം | Photo: canva.com/

ടുക്കളയില്‍ വളരെ സര്‍വ്വസാധാരണമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്റി ഓക്സിഡന്റുകളാണ് വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്നത്.
 
ഉറക്കക്കുറവുള്ളവര്‍ക്ക് നല്ലൊരു പരിഹാരമാണ് രാത്രിയില്‍ വെളുത്തുള്ളി കഴിക്കുന്നവര്‍ക്ക്. വെളുത്തുള്ളിയില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് ഗുണം ചെയ്യും.

രാത്രി വെളുത്തുള്ളി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. സള്‍ഫര്‍ ധാരാളം അടങ്ങിയ ഇവ  കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. വെളുത്തുള്ളി രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാനും സഹായിക്കും. 

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും വെളുത്തുള്ളി നല്ലതാണ്.  വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ വെളുത്തുള്ളി  ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.   ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളി ഗുണകരമാണ്.

വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. തുമ്മല്‍, ജലദോഷം, ചുമ തുടങ്ങിയവയുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളി കഴിക്കുന്നത് ഗുണം ചെയ്യും.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. വയറിലെ അണുബാധകള്‍  ചെറുക്കുന്നതിന് പച്ച വെളുത്തുള്ളി ഉപകരിക്കും. ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി കഴിക്കുന്നത് ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Surprising Health Benefits Of Garlic