കോഫിഹൗസിലെ കാപ്പിരുചിച്ച് ജര്‍മന്‍ ചാന്‍സലര്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യന്‍ കോഫിഹൗസില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. ഞായറാഴ്ച വൈകീട്ടായിരുന്നു സന്ദര്‍ശനം.
കാപ്പിച്ചിനോയും കട്ടന്‍കാപ്പിയും രുചിച്ച അദ്ദേഹം കൂര്‍ഗില്‍ നിന്നുള്ള അറബിക്ക കാപ്പിപ്പൊടിയും വാങ്ങി.
ജീവക്കാരെ മുന്‍കൂട്ടി അറിയിക്കാതെയാണ് അദ്ദേഹം കോഫിബോര്‍ഡ് നേരിട്ട് നടത്തുന്ന കോഫിഹൗസിലെത്തിയത്.
20 മിനിറ്റോളം കോഫിഹൗസില്‍ ചെലവിട്ട ജര്‍മന്‍ ചാന്‍സലര്‍ ജീവനക്കാരോടും സംവദിച്ചു.
രണ്ടുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഒലാഫ് ഷോള്‍സ് ബെംഗളൂരുവിലെത്തിയത്.
ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
Content Highlights: German Chancellor, coffeehouse, bengaluru,coffee