കൂട്ടുകാരിക്കായി കേക്ക് ഓർഡർ ചെയ്തു, ജന്മദിനാശംസയ്ക്ക് പകരമുള്ള എഴുത്ത് കണ്ട് ഞെട്ടി യുവതി

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഓൺലൈനായി വാങ്ങുന്ന സാധനങ്ങൾ മാറിപ്പോകുന്നതും അത് തിരികെ അയക്കുന്നതും പലർക്കും പുത്തരിയല്ല. എന്നാൽ ജന്മദിനാഘോഷത്തിൽ വാങ്ങിയ കേക്കിൻ്റെ പുറത്തെ എഴുത്ത് തന്നെ മാറിപ്പോയാലോ… 

ഓൺലൈൻ വഴി ജന്മദിന കേക്കുകൾ ഓർഡർ ചെയ്യുന്നത് ഇന്ന് വളരെ എളുപ്പമുള്ള കാര്യമാണ്. സുഹൃത്തിൻ്റെ ജന്മദിനത്തിന് കൂട്ടുകാരി സൊമാറ്റോ വഴി ഓർഡർ ചെയ്ത കേക്കിലാണ് ഈ  അബദ്ധം സംഭവിച്ചത്.

ജന്മദിന ആഘോഷങ്ങൾക്കിടയിൽ കേക്ക് മുറിക്കാൻ തയ്യാറെടുക്കുമ്പോഴാണ് യുവതി ഇത് തിരിച്ചറിഞ്ഞത്. കേക്കിന് മുകളിൽ ജന്മദിനാശംസകൾക്ക് പകരം എഴുതിയിരുന്നത് സെക്യൂരിറ്റിയെ ഏൽപ്പിക്കുക (ലീവ് അറ്റ് സെക്ക്യൂരിറ്റി) എന്നായിരുന്നു. സാധാരണയായി ഫ്ലാറ്റുകളിലോ മറ്റ് കെട്ടിടങ്ങളിലോ ഭക്ഷണം എത്തിക്കുമ്പോൾ ഡെലിവറി ഏജന്റിന് നൽകുന്ന നിർദ്ദേശമാണ് കേക്ക് ഉണ്ടാക്കിയ ആൾ തെറ്റായി മനസ്സിലാക്കി കേക്കിന് മുകളിൽതന്നെ എഴുതിയത്. ഇത് കണ്ട് ആദ്യം അമ്പരന്നെങ്കിലും പിന്നീട് യുവതിയും കൂടെയുള്ളവരും പൊട്ടിച്ചിരിക്കുകയായിരുന്നു.

വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ നിരവധി പേർ പങ്കുവെച്ചു. 

Content Highlights: A hilarious birthday cake order went wrong when `Leave at Security` was written instead of birthday wishes.