അത്തിപ്പഴം ഇങ്ങനെ കഴിയ്ക്കാം ; ഉറക്കം ലഭിക്കും ശരീരം ഭാരം കുറയ്ക്കാനും നല്ലത്

അത്തിപ്പഴം കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യും. ഫൈബർ ധാരാളമടങ്ങിയ അത്തിപ്പഴത്തില്‍ മഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, കോപ്പര്‍, വിറ്റാമിന്‍ എ, കെ, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം പാലില്‍ കുതിര്‍ത്ത് കഴിച്ചാലുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
രാത്രി കിടക്കുന്നതിന് മുന്‍പ് അത്തിപ്പഴം കുതിര്‍ത്ത പാല്‍ കുടിക്കുന്നത് മെലാറ്റോണിന്‍ ഉത്പ്പാദിപ്പിക്കാനും നല്ല ഉറക്കം ലഭിക്കാനും ഗുണം ചെയ്യും. കൂടാതെ ഇവ രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറവുമായ അത്തിപ്പഴം പാലില്‍ കുതിര്‍ത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കോളിന്‍ അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത പാല്‍ കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
അത്തിപ്പഴം കുതിര്‍ത്ത പാല്‍ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്. പാലില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിച്ചാല്‍ ദഹനം മെച്ചപ്പെടും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധത്തെ പ്രതിരോധിക്കും. കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: he amazing health benefits of figs soaked in milk.