നെഞ്ചെരിച്ചില്‍: ഈ പാനീയങ്ങള്‍ കുടിക്കുന്നവരാണോ ? ഒഴിവാക്കാം

നെഞ്ചെരിച്ചില്‍ നമ്മളില്‍ പലര്‍ക്കും ഉണ്ടാകുന്ന ഒരു ദഹനപ്രശ്‌നമാണ്. സാധാരണയായി ഈ പ്രശ്‌നം വരുമ്പോള്‍ നമ്മള്‍ ചില പാനീയങ്ങളെ ആശ്വാസത്തിനായി ആശ്രയിക്കാറുണ്ട്.
എന്നാല്‍ ചില പാനീയങ്ങള്‍ ഈ അവസ്ഥകളെ വഷളാക്കും.
നെഞ്ചെരിച്ചിലും ആസിഡ് റിഫ്‌ലക്‌സും ഒഴിവാക്കാന്‍ മിക്ക ആളുകളും കുടിക്കുന്ന മൂന്ന് സാധാരണ പാനീയങ്ങള്‍ ശരിക്കും അവസ്ഥ കൂടുതല്‍ വഷളാക്കുമെന്നാണ് ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോക്ടര്‍ സേത്തി പറയുന്നത്. അത്തരത്തില്‍ നെഞ്ചെരിച്ചിലിനെ വഷളാക്കുന്ന മൂന്ന് പാനീയങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
നാരങ്ങവെള്ളത്തിന് ഒരുപാട് ഗുണങ്ങളുള്ളതായി നമുക്ക് അറിയാം. എന്നാല്‍ ഇത് ചിലരില്‍ നെഞ്ചെരിച്ചിലും ആസിഡ് റിഫ്‌ലക്‌സും കൂടുതല്‍ വഷളാക്കും. നാരങ്ങാനീരിലെ അസിഡിറ്റി അന്നനാളത്തെ പ്രകോപിപ്പിക്കും. ഇത് രോഗലക്ഷണങ്ങള്‍ കൂട്ടുകയും ചെയ്യും. അതിനാല്‍ നെഞ്ചെരിച്ചില്‍ പോലെയുള്ള ദഹന പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ നാരങ്ങാ വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതായിരിക്കും.
ആപ്പിള്‍ സിഡെര്‍ വിനഗറും നെഞ്ചെരിച്ചിലിന് ഒരു പരിഹാരമല്ല. ഇവയുടെ അസിഡിറ്റി സ്വഭാവം മൂലം ഇവയും ലക്ഷണങ്ങളെ കൂടുതലാക്കും. അതിനാല്‍ ഇവ കഴിക്കുന്നതും ഒഴിവാക്കണം.
സോഡകളും ഡയറ്റ് സോഡകളുമെല്ലാം നെഞ്ചെരിച്ചിലും ആസിഡ് റിഫ്‌ലക്സിനും കാരണമാകുമെന്ന് അറിഞ്ഞിരിക്കാം.
സോഡകളിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വയറിലെ മര്‍ദ്ദം കൂട്ടും. കൂടാതെ സാധാരണ സോഡകളിലെ പഞ്ചസാര രോഗലക്ഷണങ്ങള്‍ കൂട്ടുകയും ചെയ്യും. ഇതും ഒഴിവാക്കേണ്ടതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: 3 Drinks That Don't Help But Make Your Heartburn, Acid Reflux Worse