വീട്ടിൽ വെള്ളക്കടലയുണ്ടോ? കുറച്ചു ചേരുവകൾ കൊണ്ട് തയ്യാറാക്കാം ഈ സാലഡുകൾ

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

മികച്ച പ്രോട്ടീൻ  സ്രോതസുകളില്‍ ഒന്നാണ് വെള്ളക്കടല. ഫൈബർ, അവശ്യ പോഷകങ്ങൾ എന്നിവയുടെ കലവറയാണെന്നും പറയാം. കറികളിൽ വേവിച്ചു ചേർക്കുന്നതിനു പുറമേ രുചികരമായ സാലഡുകൾ തയ്യാറാക്കാനും ഇവ ഉപയോഗിക്കാവുന്നതാണ്. വെള്ളക്കടലകൊണ്ട് തയ്യാറാക്കാവുന്ന ചില സാലഡുകൾ പരിയചപ്പെട്ടാലോ? 

ലഘുഭക്ഷണമായോ ഭക്ഷണത്തോടൊപ്പമുള്ള സൈഡ് ഡിഷായോ സാലഡുകൾ കഴിക്കാവുന്നതാണ്. ക്വിനോവ, ഗ്രിൽഡ്ഡ് ചിക്കൻ, അല്ലെങ്കിൽ റോസ്റ്റ് ചെയ്ത പച്ചക്കറികൾ എന്നിവയും ഇവയിൽ ചേർക്കാവുന്നതാണ്.

1. മെഡിറ്ററേനിയൻ ചിക്ക്പീ സാലഡ് 

പ്രധാന ചേരുവകൾ:

വേവിച്ച് കഴുകി വൃത്തിയാക്കിയ കടല രണ്ട് കപ്പ്, വെള്ളരിക്ക ഒന്ന് (ചെറുതായി അരിഞ്ഞത്), ചെറി ടൊമാറ്റോ- എട്ടെണ്ണം (രണ്ടായി മുറിച്ചത്),  ഉള്ളി (കനം കുറച്ച് അരിഞ്ഞത്), കാൽ ഭാഗം കാപ്സിക്കം, മുക്കാൽ കപ്പ് ഫെറ്റാ ചീസ്, മല്ലിയില അല്ലെങ്കിൽ പാഴ്സലി.

നാരങ്ങാനീര്, ഒലിവ് ഓയിൽ, ജീരകം (കാൽ ടീസ്പൂൺ), ആവശ്യത്തിന് ഉപ്പു്, കുരുമുളക് എന്നിവ ചേർത്ത് ഡ്രസ്സിങ്ങ് തയ്യാറാക്കാം.

സാലഡ് ചേരുവകൾ എല്ലാം ഒരുമിച്ച് യോജിപ്പിച്ച ശേഷം ഡ്രസ്സിങ് ഒഴിച്ച് നന്നായി ഇളക്കുക. വിളമ്പുന്നതിന് മുമ്പ് ഇത് 10 മിനിറ്റ് തണുപ്പിക്കാം.

2. അവോക്കാഡോ ചിക്ക്പീ സാലഡ്

പ്രധാന ചേരുവകൾ:

വേവിച്ച കടല, കുക്കുമ്പർ, ചെറി ടൊമാറ്റോ, ഉള്ളി, അവക്കാഡോ ഒരെണ്ണം, മല്ലിയില എന്നിവയാണ് പ്രധാന ചേരുവകൾ. ആവശ്യമെങ്കിൽ ഫെറ്റാ ചീസ് ചേർക്കാം.

ഡ്രസ്സിങ് 

ഒലിവ് ഓയിൽ, നാരങ്ങാനീര്, ചെറുതായി അരിഞ്ഞ ഒരല്ലി വെളുത്തുള്ളി, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് ഡ്രസിങ് തയ്യാറാക്കാം. പ്രധാന ചേരുവകൾ ഒരുമിച്ച് ചേർത്ത ശേഷം ഡ്രസിങ്ങും ചേർത്തുകൊടുക്കാം. ഇവ ഉടൻ കഴിക്കുകയോ ഫ്രിഡ്ജിൽ വെച്ച് ചെറുതായി തണുപ്പിച്ച ശേഷമോ കഴിക്കാവുന്നതാണ്. 

Content Highlights: Discover quick and healthy chickpea salad recipes. Packed with protein and fiber, these salads are perfect for snacks or side dishes.